കർഷകസംഘം ഏരിയ സമ്മേളനം സ്വാഗതസംഘമായി

കർഷകസംഘം ആലപ്പുഴ ഏരിയ സമ്മേളന സ്വാഗതസംഘം രൂപീകരണയോഗം സിപിഐ എം ഏരിയ സെക്രട്ടറി അജയ സുധീന്ദ്രൻ ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
കുതിരപ്പന്തി എസ്എൻഡിപി ഓഡിറ്റോറിയത്തിൽ 23ന് നടക്കുന്ന കേരള കർഷകസംഘം ആലപ്പുഴ ഏരിയ സമ്മേളന സ്വാഗതസംഘം സിപിഐ എം ഏരിയ സെക്രട്ടറി അജയ സുധീന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. ആർ ബി ഷാജി അധ്യക്ഷനായി. വി ജി വിഷ്‌ണു, കെ ജി രഘുദേവ്, ബി അജേഷ്, ടി സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി ജി വിഷ്‌ണു (ചെയർമാൻ), ടി സന്തോഷ്‌കുമാർ (കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി ജി മോഹനൻ ഉദ്‌ഘാടനംചെയ്യും.








0 comments