ad
Deshabhimani

ആൻ ‘പുലി’യാണ്‌ യോഗയിലും

ആൻ മൂക്കൻ യോഗ പ്രദർശനത്തിനിടെ
avatar
സ്വന്തം ലേഖകൻ

Published on Jun 22, 2026, 12:57 AM | 1 min read

തൃശൂർ

പരിമിതികളെ അതിജീവിക്കാൻ യോഗയിലൂടെയും കരുത്താർജിക്കുകയാണ്‌ ആൻ മൂക്കൻ. ശരീരത്തേയും മനസ്സിനേയും സമന്വയിപ്പിച്ച്‌ യോഗയിലുടെ ആൻ വെല്ലുവിളികളെ ശക്തിയാക്കി മാറ്റുന്നു. ഇ‍ൗ കരുത്തുമായി തൃശൂരിൽ ആയുഷ് വകുപ്പ് നടത്തിയ യോഗദിനാചരണ പരിപാടിയിൽ കലക്ടറോടൊപ്പം മുൻനിരയിൽ ആൻ അണിനിരന്നു. റിഥമിക്‌ യോഗ ഡാൻസും അവതരിപ്പിച്ചു. ഡൗൺ സിൻഡ്രത്തെ അതിജീവിച്ച്‌ ആൻ ഉയരങ്ങൾ ക‍ീഴക്കുകയാണ്‌. ഗോവയിൽ നടന്ന നാഷണൽ യൂത്ത് ഗെയിംസിൽ യോഗാസനത്തിൽ സ്വർണ മെഡൽ, നാഷണൽ യോഗാസന ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ, ഏഷ്യ പസഫിക് മത്സരങ്ങളിൽ അന്തർദേശീയ മെഡലുകൾ ഇതെല്ലാം ആനിന്റെ തളരാത്ത വിശ്വാസത്തിന്റെ വിജയമാണ്. ബംഗളൂരുവിൽ നടന്ന നാഷണൽ പാരാലിമ്പിക് സ്വിമ്മിങ്‌ മത്സരത്തിലും മെഡലുകൾ നേടി. കേരള സ്റ്റേറ്റ് പാരാലിമ്പിക് സ്വിമ്മിങ്‌ മത്സരത്തിൽ മൂന്ന് സ്വർണ മെഡലുകൾ നേടി. കേരള സംസ്ഥാന സർഗാത്മക ബാലികാ അവാർഡും 2025-ലെ കേരള സ്പെഷ്യൽ കാലിബർ അവാർഡും ആൻ സ്വന്തമാക്കിയിട്ടുണ്ട്. തൃശൂർ അരണാട്ടുകര ഇൻഫന്റ്‌ ജീസസ്‌ കോൺവന്റ്‌ ഗേൾസ്‌ ഹൈസ്‌കൂളിലെ ഒന്പതാം ക്ലാസ്‌ വിദ്യാർഥിനിയാണ്‌. മോഡലിങ്ങിലും പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. അയ്യന്തോൾ സ്വദേശികളും അധ്യാപകരുമായ ജീൻ മൂക്കന്റെയും പിൻസിയുടെയും മകളാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home