കുട്ടിയുടെ പരിക്ക് ഗുരുതരം
കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം: കുട്ടി ഉൾപ്പെടെ നാലുപേർക്ക് പരിക്ക്

കുട്ടമ്പുഴയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞനിലയിൽ
കോതമംഗലം
കുട്ടമ്പുഴയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് കുട്ടിയുൾപ്പെടെ നാലുപേർക്ക് പരിക്ക്. കുട്ടമ്പുഴ, ബ്ലാവനയ്‌ക്കുസമീപം ഞായറാഴ്‌ച വൈകിട്ടാണ് അപകടമുണ്ടായത്.
പൂയംകുട്ടിയിൽനിന്ന് മടങ്ങുകയായിരുന്ന കുട്ടമ്പുഴ സ്വദേശികളായ സംഘം സഞ്ചരിച്ചിരുന്ന കാർ പീച്ചക്കര വളവിൽ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
മലയൻകണ്ടത്തിൽ എം ഡി അജയൻ (47), മകൻ ആദിദേവ് അജയൻ (9), കോച്ചേരി ജോസഫ് ജോൺ (57), മാഞ്ഞുരാൻ ജോമോൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരതര പരിക്കേറ്റ ആദിദേവിനെ വിദഗ്‌ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.










0 comments