സ്വർണവും വെള്ളിയും മത്സരയോട്ടത്തിൽ; നിരക്കുകൾ കുത്തനെ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കൂടി. 22 കാരറ്റ് സ്വർണം ഗ്രാമിന് 290 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 1,13,760 രൂപയായി. ഗ്രാമിന് 14,220 രൂപയാണ് കൂടിയത്. ഒരുപവൻ സ്വർണത്തിന് ഇന്നലത്തെ വിലയിൽ നിന്ന് 2320 രൂപയോളമാണ് ഇന്ന് കൂടിയത്. വെള്ളി വിലയിലും ഇന്ന് വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാം വെള്ളിക്ക് 2,550 രൂപയുമാണ് ഇന്നത്തെ നിരക്ക്
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ശക്തമായ തിരിച്ചുവരവിലാണ്. ആഗോള വിപണിയിൽ എണ്ണവിലയിലുണ്ടായ ഇടിവ് ഉൾപ്പടെ നിരവധി ഘടകങ്ങൾ സ്വർണവിലയെ ബാധിച്ചു. പശ്ചിമേഷ്യയിലെ സാഹചര്യം മാറിയും മറിഞ്ഞും തുടരുന്നതിനാൽ വരും ദിവസങ്ങളിലും ഈ ചലനങ്ങൾ സ്വർണവിലയെ സ്വാധീനിച്ചേക്കുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.
അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ഒരോ മാറ്റങ്ങളും ആഭ്യന്തര വിപണിയിലും പ്രതിഫലിക്കാറുണ്ട്. ഡോളറും രൂപയും തമ്മിലുള്ള വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയെല്ലാം സ്വർണവിലയെ സ്വാധീനിക്കുന്ന വിപണി ഘടകങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് നമ്മൾ ഇന്ത്യക്കാർ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ തന്നെ ആഗോള വിപണിയിലുണ്ടാകുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി സ്വർണവിലയിൽ പ്രതിഫലിക്കും.
ഈ മാസത്തെ സ്വർണ നിരക്കുകൾ
ആഗസ്റ്റ് 11- 1,13,7600 രൂപ
ആഗസ്റ്റ് 10- 1,11,440 രൂപ
ആഗസ്റ്റ് 9- 1,11,720 രൂപ
ആഗസ്റ്റ് 8- 1,11,720 രൂപ
ആഗസ്റ്റ് 7- 1,09,920 രൂപ
ആഗസ്റ്റ് 6- 1,09, 800 രൂപ
ആഗസ്റ്റ് 5- 1,07,680 രൂപ
ആഗസ്റ്റ് 4- 1,05,600 രൂപ
ആഗസ്റ്റ് 3- 1,05,760 രൂപ
ആഗസ്റ്റ് 2- 1,05,760 രൂപ
ആഗസ്റ്റ് 1- 1,05,760 രൂപ









0 comments