ad
Deshabhimani

വീട്ടിലും ഓഫീസിലും ഒറ്റപ്പെട്ടുപോയതായി ആശാലത പറഞ്ഞു; സർക്കാർ ഉദ്യോ​ഗസ്ഥർക്കെതിരെ ഭരണകൂട ഭീകരത

asalatha.

എ ആശാലത, ദീപലേഖ

വെബ് ഡെസ്ക്

Published on Aug 11, 2026, 09:37 AM | 2 min read

കാസര്‍കോഡ് :കളക്ടറേറ്റിലെ എൻഡോസൾഫാൻ സെൽ സീനിയർ ക്ലാർക്കും എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗവുമായ എ. ആശാലത(42) ജീവനൊടുക്കിയതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടിരിക്കുകയാണ്. എലിവിഷം ഉള്ളിൽച്ചെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഓഗസ്റ്റ് ഒമ്പതിനാണ് ആശാലത മരിച്ചത്. എഡിഎം. പി ഉദയകുമാറാകും അന്വേഷണം നടത്തുക. വിദ്യാനഗർ പൊലീസിന്റെ അന്വേഷണത്തിനു പുറമേയാണിത്.



കേവലം സർവീസ്‌ സംഘടനാ അംഗത്വമുള്ളവരെയും സമരങ്ങളിൽ പങ്കെടുക്കുന്നവരെയും തെരഞ്ഞുപിടിച്ച്‌ മാറ്റി. ആരോഗ്യവകുപ്പിൽ മാത്രം ഒരുമാസത്തിനിടെ അഞ്ഞൂറോളം പേരെയാണ്‌ മാറ്റിയത്‌. മഴക്കാല പ്രതിരോധവും ആരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളും പാടെ തിരസ്‌കരിച്ചായിരുന്നു ഉത്തരവുകൾ പലതും. ആശാലത കേസിൽ വകുപ്പുതല അന്വേഷണത്തിൽ കുറ്റക്കാരായി ആരെയെങ്കിലും കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.


ഏഴിന് ബന്ധുക്കളുടെ സാന്നിധ്യത്തിൽ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിൽ വിദ്യാനഗർ പൊലീസ് ആശാലതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ‘ഏഴിന് രാവിലെ പത്തോടെയാണ് മൂന്ന് പായ്ക്കറ്റ് എലിവിഷം (റാറ്റോൾ) ഐസ്‍ക്രീമിൽ കലർത്തി കഴിച്ചത്. കളക്ടറേറ്റിലെ എ05 സെക്ഷനിലായിരുന്ന ആശാലതയെ പുതിയ സർക്കാർ ചുമതലയേൽ‍ക്കുംമുമ്പ് മേയ് 12-നാണ് കളക്ടറേറ്റിലെ തന്നെ എൻഡോസൾഫാൻ സ്പെഷ്യൽ സെല്ലിലേക്ക് ജോലിക്രമീകരണ വ്യവസ്ഥയിൽ സീറ്റുമാറ്റിയത്. ഇവരുൾപ്പെടെ മൂന്ന് സീനിയർ ക്ലാർക്കുമാരെയാണ് കളക്ടറുടെ ഉത്തരവുപ്രകാരം മാറ്റിയത്.


‘ഏഴിന് രാവിലെ പത്തോടെയാണ് മൂന്ന് പായ്ക്കറ്റ് എലിവിഷം (റാറ്റോൾ) ഐസ്‍ക്രീമിൽ കലർത്തി കഴിച്ചത്. എന്റെ സ്വന്തം ഇഷ്ടപ്രകാരമാണിത്. കഴിക്കാനുള്ള കാരണം വീട്ടിലും ഓഫീസിലും ഒറ്റപ്പെട്ടുപോയി എന്ന് തോന്നിയതിനാലാണ്. അതുമൂലമുള്ള ‘മെന്റൽ സ്ട്രസ്’ കാരണം കുറച്ച് ദിവസമായി മാനസികമായി തകർന്ന നിലയിലാണ്. എനിക്ക് ആർക്കെതിരെയും പരാതിയില്ല.'- എന്നാണ് മൊഴിയിലുള്ളത്.കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ ഭരണമാറ്റത്തിന്‌ പിന്നാലെ ഭരണകൂട ഭീകരതയാണ്‌ തുടരുന്നത്. അധികാരം കിട്ടിയതിന്റെ പിറ്റേന്ന്‌ പല വകുപ്പുകളിലും നീളമുള്ള സ്ഥലംമാറ്റ പട്ടികയിറങ്ങി. ഇടതുപക്ഷ അനുഭാവമുള്ള സർവീസ്‌ സംഘടനകളുടെ നേതാക്കളെ ഒന്നൊഴിയാതെ വിദൂരങ്ങളിലേക്ക്‌ തട്ടി.



തിങ്കൾ പകൽ ഒന്നിന്‌ നിശ്‌ചയിച്ച ചൊക്ലി പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി യോഗത്തിനെത്തിയപ്പോഴാണ്‌ ദീപലേഖ എന്ന യുവതി കുഴഞ്ഞുവീണത്‌. നേരത്തെ പഞ്ചായത്ത്‌ ഓഫീസിലെത്തി ദീപലേഖ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ ടി കെ പ്രദീപനോട്‌ സ്ഥലംമാറ്റം കണ്ണീരോടെ വിവരിക്കവെയാണ്‌ കുഴഞ്ഞുവീണത്‌. മരണത്തിന്‌ തൊട്ടുമുന്പ്‌ സംസാരിച്ചതും സ്ഥലംമാറ്റത്തിലെ ബുദ്ധിമുട്ടിനെ കുറിച്ചായിരുന്നുവെന്ന്‌ കെ ടി കെ പ്രദീപൻ പറഞ്ഞു.


പ്രദീപേട്ടാ ട്രാൻസ്‌ഫറാണെന്ന്‌ പറഞ്ഞാണ്‌ സംസാരം തുടങ്ങിയത്‌. ‘‘മട്ടന്നൂരിലേക്കായിരുന്നു ആദ്യം ട്രാൻസ്‌ഫർ. അപ്പീൽ നൽകിയപ്പോൾ പിണറായിയിലേക്കായി. വയ്യാത്ത കാലുമായി ഇത്രദൂരം ഞാനെങ്ങനെ താണ്ടാനാണ്‌. ബസിൽ കയറാനും ഇറങ്ങാനും ഞാനെന്ത്‌ ചെയ്യും...’’– വാക്കുകൾ പൂർത്തിയാക്കുംമുന്പേ മുഖമടച്ച്‌ അവർ വീണു.


ഒന്നിനുപിറകെ ഒന്നായുള്ള സ്ഥലംമാറ്റ ഉത്തരവുണ്ടാക്കിയ മാനസിക സംഘർഷമാണ്‌ ദീപലേഖയെ മരണത്തിലേക്ക്‌ നയിച്ചത്‌. ഡിഎംഒയെ നേരിൽ കണ്ട്‌ ചികിത്സാസംബന്ധമായ രേഖകളും കാലിലെ പരിക്കും ഉൾപ്പെടെ കാണിച്ച്‌ സംസാരിക്കുകയും അപ്പീൽ നൽകുകയും ചെയ്‌തതിനാൽ സ്ഥലംമാറ്റം ഒഴിവാകുമെന്ന പ്രതീക്ഷയിലായിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home