യൂണിഫോമിനെന്ന് പറഞ്ഞ് സഹപ്രവർത്തകരുടെ 7 ലക്ഷം തട്ടി; പൊലീസ് ട്രെയിനി അറസ്റ്റിൽ

തിരുവനന്തപുരം: യൂണിഫോമിനെന്ന് പറഞ്ഞ് സഹപ്രവർത്തകരിൽനിന്ന് ഏഴുലക്ഷം രൂപ തട്ടിയ പൊലീസ് ട്രെയിനി അസ്റ്റില്‍. തിരുവനന്തപുരം കെഎപി മൂന്നാം ബറ്റാലിയനിലെ ശംഭു കൃഷ്‌ണക്കെതിരെ പേരൂർക്കട പൊലീസാണ് കേസെടുത്തത്. യൂണിഫോം കമ്മിറ്റിയിലെ അംഗമായ ശംഭു യൂണിഫോമിനായി സഹപ്രവർത്തകർ നൽകിയ പണം തട്ടിയെടുക്കുകയായിരുന്നു.
പണം എസ്എപി ഡ്രൈ കാന്റീനിലും പൊലീസ് യൂണിഫോം സൊസൈറ്റിയിലും അടക്കണം. തുക അടക്കാത്തതോടെ പരാതിയുമായി ട്രെയിനികൾ എത്തി. ഇതോടെ എസ്എപി ബറ്റാലിയനിലെ താൽക്കാലിക ഓഫീസർ കമാൻഡിങ് മുജീബ് റഹ്‌മാൻ പേരൂർക്കട പൊലീസിൽ പരാതി നൽകി. പണംവച്ച് ശംഭു ഓൺലൈൻ ഗെയിം കളിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. എസ്എപി ബറ്റാലിയനിലെ കെഎപി3, കെഎപി-5 എന്നിവിടങ്ങളിലെ പൊലീസ് റിക്രൂട്ട് ട്രെയിനികളിൽനിന്ന് യൂണിഫോം മെറ്റീരിയൽ വാങ്ങുന്നതിനും തയ്ക്കുന്നതിനുമാണ് പണം ശേഖരിച്ചത്. ജൂലൈ മൂന്നുമുതൽ 13 വരെ ഫോൺ നമ്പറിലേക്ക് പണംവാങ്ങിയ രേഖകളും കണ്ടെത്തി.










0 comments