പ്രിയദർശിനി പദ്ധതിയിൽ സർക്കാർ ജീവനക്കാരെ ഒഴിവാക്കണം; ലീഗ് ഭരിക്കുന്ന പഞ്ചായത്തിന്റെ പ്രമേയം

വേങ്ങര: മുസ്ലിംലീഗ് ഭരിക്കുന്ന ഒതുക്കുങ്ങൽ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ യുഡിഎഫ് സർക്കാരിന്റെ സൗജന്യ പ്രിയദർശിനി ബസ് യാത്രക്കെതിരെ പ്രമേയം. സർക്കാർ ജീവനക്കാരടക്കമുള്ള ഉയർന്ന വരുമാനമുള്ളവരെ ഒഴിവാക്കണമെന്നാണ് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത്.
പദ്ധതിയെക്കുറിച്ച് സ്വകാര്യ ബസ് ഉടമകളും തൊഴിലാളി സംഘടനകളും ആശങ്ക ഉന്നയിച്ചിട്ടുണ്ട്. സ്വകാര്യ ബസ് സർവീസുകൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. ബസ് ഉടമകൾ, ഡ്രൈവർമാർ, കണ്ടക്ടർമാർ, മെക്കാനിക്കുമാർ, മറ്റ് അനുബന്ധ തൊഴിലാളികൾ എന്നിവർക്ക് വരുമാനനഷ്ടവും തൊഴിൽസുരക്ഷാ പ്രശ്‌നങ്ങളും നേരിടുന്നു.
സ്വകാര്യ ബസ് മേഖലയുടെയും തൊഴിലാളികളുടെയും നിലനിൽപ്പും സാമ്പത്തിക പ്രതിസന്ധിയും സർക്കാരിന്റെ ശ്രദ്ധയിൽകൊണ്ടുവരേണ്ടത് അനിവാര്യമാണ്. ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷൻ എ കെ ഖമറുദ്ദീനാണ് പ്രമേയം അവതരിപ്പിച്ചത്.










0 comments