വിദ്യാർഥിനിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകൻ 7 വർഷത്തിനുശേഷം പിടിയിൽ

പൂന്തുറ: മദ്രസയിൽ പഠിക്കാനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മദ്രസ അധ്യാപകൻ അറസ്റ്റിൽ. പുന്തുറ പുത്തൻപളളിക്ക് സമീപം പള്ളിത്തെരുവിൽ ഷക്കീർഖാനെ (42) ആണ് അറസ്റ്റുചെയ്തത്. ഏഴു വർഷത്തിനു ശേഷമാണ് ഷക്കീർഖാൻ പിടിയിലായത്.
പ്രതി പളളിത്തെരുവിൽ നടത്തിയിരുന്ന സ്വകാര്യ മദ്രസയിൽ വച്ചായിരുന്നു കുട്ടിയെ പീഡനത്തിനിരയാക്കിയത്. ഈ സമയം കുട്ടി മൂന്നാം ക്ലാസിൽ പഠിക്കുകയായിരുന്നുവെന്ന് പൂന്തുറ പൊലീസ് പറഞ്ഞു. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് പീഡനവിവരം പുറത്തുവന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.








0 comments