രാജസ്ഥാൻ പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പ്; തോൽവിക്ക് പിന്നാലെ തെരുവുവിളക്കുകൾ അഴിച്ചുമാറ്റി ബിജെപി

ജയ്‌പുർ: രാജസ്ഥാനിൽ പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി പരാജയപ്പെട്ടതിനുപിന്നാലെ ഗ്രാമത്തിലെ അമ്പതോളം തെരുവുവിളക്കുകൾ അഴിച്ചുമാറ്റി. ടോങ്ക് ജില്ലയിൽ പീപ്‌ലൂവിലാണ് സംഭവം.
തെരഞ്ഞെടുപ്പ് ഫലംവന്ന് മണിക്കൂറുകൾക്കകം വാഹനത്തിലെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാർ ലൈറ്റുകൾ അഴിച്ചുകൊണ്ടുപോയി. ബിജെപി എംഎൽഎയുടെ പിഎയുടെ ഭാര്യ പ്രിയങ്ക ശർമയായിരുന്നു രണ്ടാം വാർഡിലെ സ്ഥാനാർഥി.
ഇവർ 751 വോട്ടിന് പരാജയപ്പെട്ടതോടെയാണ് നടപടിയുണ്ടായത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒക്‌ടോബർ 24നാണ് ഗ്രാമത്തിൽ തെരുവിവിളക്കുകൾ സ്ഥാപിച്ചത്. അതേസമയം, അനധികൃതമായി സ്ഥാപിച്ചതിനാലാണ് ഇവ നീക്കിയതെന്നാണ് വൈദ്യുതി വകുപ്പിന്റെ വിശദീകരണം.







0 comments