Deshabhimani

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിൽ തീയും പുകയും ഉയർന്നു

Priyadarshini bus
വെബ് ഡെസ്ക്

Published on Nov 23, 2026, 10:25 PM | 1 min read

മം​ഗലപുരം: ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിൽ നിന്നും തീയും പുകയും ഉയർന്നു. മുരുക്കുംപുഴ-നെടുമങ്ങാട് സർവീസ് നടത്തുന്ന പ്രിയദർശിനി ബസിന്റെ മുൻവശത്തെ വീലിൽ നിന്നാണ് തീ ഉയർന്നത്. ​യാത്രക്കാരെ ഇറക്കാനായി ബസ് നിർത്തിയപ്പോൾ പുറത്തിറങ്ങിയ യാത്രക്കാരാണ് തീ പടരുന്നത് കണ്ടത്.


പോത്തൻകോട്, മേലെമുക്ക് കൊട്ടാരം ഗേറ്റിനുസമീപം തിങ്കൾ പകൽ 12നാണ് സംഭവം. ഡ്രൈവർ വേങ്ങോട് സ്വദേശി സജീവിന്റെ ഇടപെടലിൽ അടുത്തുനിന്നുള്ള കടയിൽനിന്ന്‌ ബക്കറ്റുകളിൽ വെള്ളമെത്തിച്ച് തീയണച്ചു. യാത്രക്കാരെ പിന്നീട് മറ്റൊരു ബസിൽ കയറ്റി അയച്ചു. കണിയാപുരം ഡിപ്പോ അധികൃതർ സ്ഥലത്തെത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home