ad
Deshabhimani

'ഇത് ഫുട്ബോളാണ്, പ്ലേസ്റ്റേഷൻ അല്ല’; വാർ ഉപയോഗത്തിൽ മുന്നറിയിപ്പുമായി യുവേഫ

var uefa
വെബ് ഡെസ്ക്

Published on Aug 11, 2026, 11:09 AM | 1 min read

ന്യോൺ: ലോകകപ്പിൽ ഉൾപ്പടെയുള്ള ഫുട്ബോൾ മത്സരങ്ങളിൽ വീഡിയോ അസിസ്റ്റന്റ് റഫറിമാരുടെ( വാർ) തീരുമാനങ്ങളിൽ വിമർശനം ഉയർന്നിരുന്നതിന് പിന്നാലെ പ്രതികരണവുമായി യുവേഫ റഫറിമാരുടെ മേധാവി റോബർട്ടോ റോസെറ്റി.


"മുൻകാലങ്ങളിൽ ചില വാർ പരിശോധനകൾ ഫുട്ബോളുമായി ബന്ധമില്ലാത്തതായിരുന്നുവെന്നും വ്യക്തമായ പിഴവുകളിൽ മാത്രം വാർ ഇടപെടണമെന്നും റോസെറ്റി പറഞ്ഞു.


ഇത് ഫുട്ബോൾ മത്സരമാണ്, പ്ലേസ്റ്റേഷൻ അല്ല എന്ന് വിമർശിച്ച അദ്ദേഹം 90 സെക്കൻഡിൽ കൂടുതൽ നീളുന്ന വാർ പരിശോധനകൾ സംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും അതിനാൽ റഫറിയാണ് മത്സരം നിയന്ത്രിക്കേണ്ടതെന്നും വ്യക്തമാക്കി


വാർ എപ്പോൾ, എങ്ങനെ ഉപയോഗിക്കണമെന്ന് ആരാധകർ, താരങ്ങൾ, ക്ലബ്ബുകൾ എന്നിവർക്ക് മനസ്സിലാക്കാൻ യുവേഫ ‘ക്ലിയർ ലൈൻ’ എന്ന പുതിയ പോർട്ടലും പുറത്തിറക്കി. വിവിധ വാർ സാഹചര്യങ്ങൾ വീഡിയോ ഉദാഹരണങ്ങളിലൂടെ വിശദീകരിക്കുന്നതാണ് ഈ പോർട്ടൽ.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home