ad
Deshabhimani

പുതിയ പാര്‍ലമെന്റ് പണിതു, പ്രധാനമന്ത്രിയുടെ വസതിയും പുതുക്കി, ഗ്രാമങ്ങളിലെ വിദ്യാലയങ്ങൾ എന്തേ അവഗണിക്കുന്നു: പുതിയ കാമ്പയിനുമായി സിജെപി

cjp
വെബ് ഡെസ്ക്

Published on Aug 11, 2026, 10:59 AM | 1 min read

ന്യൂഡൽഹി: ഗ്രാമീണ വിദ്യാലയങ്ങളുടെ നിലവാരം ഉയര്‍ത്താൻ രാജ്യവ്യാപക കാമ്പയിൻ പ്രഖ്യാപിച്ച് കോക്രോച്ചസ് ജനതാ പാര്‍ടി. ഇതിനായി തങ്ങളുടെ ഗ്രാമങ്ങളിലെ സ്കൂളുകളുടെ നിലവാരം ഉറപ്പാക്കാനും വികസന ആവശ്യങ്ങൾ പഠിക്കാനുമായി രക്ഷിതാക്കൾ മുന്നിട്ടിറങ്ങി വിദ്യാലയ ഓഡിറ്റ് നടത്തണമെന്നും ആവശ്യപ്പെട്ടു.


സ്വാതന്ത്ര്യ ദിനമായ ആഗസ്ത് 15 ന് കാമ്പയിൽ തുടങ്ങുമെന്ന് സി ജെ പി സ്ഥാപകൻ അഭിജിത് ദീപ്കെ പറഞ്ഞു. സ്വന്തം ഗ്രാമമായ മഹാരാഷ്ട്ര ഹിംഗോളിയിലെ വിദ്യാലയത്തിന്റെ വികസനത്തിനായി ഗ്രാമത്തലവനോട് അഭ്യര്‍ഥിച്ച് കൊണ്ട് തുടക്കമിടും എന്നാണ് പ്രഖ്യാപനം.


പുതിയ പാര്‍ലമെന്റും പ്രധാനമന്ത്രിയുടെ വസതിയും പണിതു, സ്കൂൾ എവിടെ എന്ന മുദ്രാവാക്യമാണ് കാമ്പയിന്റെ ഭാഗമായി ഉയര്‍ത്തിയിരിക്കുന്നത്. പ്രചാരണത്തോടനുബന്ധിച്ച് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ദീപ്കെ ഈ ചോദ്യം ഉന്നയിച്ചത്. നമ്മൾ 80 ാം സ്വാതന്ത്ര്യ ദിനമാണ് ആഘോഷിക്കുന്നത് കഴിഞ്ഞ ഈ എട്ട് ദശാബ്ദങ്ങളായി അവഗണിക്കപ്പെട്ടത് ഗ്രാമങ്ങളിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളാണ്. കര്‍ഷകരുടെയും തൊഴിലാളികളുടെയും മക്കളെ രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തേണ്ട പൗരൻമാരായി കാണാത്തതിനാലാണോ ഈ അവഗണന എന്നും ചോദിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home