ad
Deshabhimani

കൊല്ലവർഷാവസാനം 2 ഗ്രഹണം ഒരുമിച്ചെത്തും

Solar eclipse.jpg
വെബ് ഡെസ്ക്

Published on Aug 11, 2026, 09:55 AM | 1 min read

പയ്യന്നൂർ: മലയാളികളുടെ കൊല്ലവർഷം 1201 അവസാനിക്കുന്ന കർക്കടകത്തിൽ രണ്ട് ഗ്രഹണം തുടർച്ചയായി വരുന്നു. 12ന് പൂർണ സൂര്യഗ്രഹണവും 28ന്‌ ചന്ദ്രഗ്രഹണവുമാണ് അടുത്തടുത്ത് വരുന്നത്. 12ന് കർക്കടക വാവ്‌ ദിനത്തിലാണ് മനോഹരമായ പൂർണ സൂര്യഗ്രഹണം നടക്കുന്നത്. ഗ്രഹണം രാത്രി 10.22 മുതൽ 12 വരെ ആയതിനാൽ ഇന്ത്യയിൽ ദൃശ്യമാകില്ല. ഇ‍ൗ സമയം സൂര്യചന്ദ്രൻമാർ പടിഞ്ഞാറൻ ചക്രവാളത്തിന് താഴെയായിരിക്കും ഉണ്ടാവുക.


ആർട്ടിക് സമുദ്രം, അന്റാർടിക് സമുദ്രം, ഗ്രീൻലാൻഡ്‌, ഐസ് ലാൻഡ്‌ എന്നിവിടങ്ങളിൽ പൂർണഗ്രഹണം ദൃശ്യമാകും. അവിടങ്ങളിൽ പകൽസമയം ഇരുട്ടായിരിക്കും. സ്പെയിൻ, പോർച്ചുഗൽ, നോർത്ത് ആൻഡ്‌ സൗത്ത് അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ഭാഗികമായും ഗ്രഹണം ദൃശ്യമാകും. 28ന്‌ രാവിലെ 6.53 മുതൽ 12.22 വരെയാണ് ചന്ദ്രഗ്രഹണം. ഗ്രഹണസമയം ചന്ദ്രൻ പടിഞ്ഞാറൻ ചക്രവാളത്തിനുകീഴെ മകരം നക്ഷത്ര ഗണത്തിലായതിനാൽ ഇന്ത്യയിൽ ദൃശ്യമാകില്ല. അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ഗ്രഹണം ദൃശ്യമാകും. ഇന്ത്യയിൽ ദൃശ്യമാകുന്ന അടുത്ത ഗ്രഹണം 2027 ആഗസ്ത് രണ്ടിന്‌ നടക്കുന്ന വലയ സൂര്യഗ്രഹണമായിരിക്കുമെന്ന്‌ പയ്യന്നൂർ വാനനിരീക്ഷണ കേന്ദ്രം (ആസ്ട്രോ) ഡയറക്ടർ കെ ഗംഗാധരൻ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home