രക്തദാന ക്യാമ്പ് നടത്തി

കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പെരുമ്പാവൂർ ഏരിയ കമ്മിറ്റി നടത്തിയ രക്തദാന ക്യാമ്പ് ജില്ലാ സെക്രട്ടറി എം പി ഉദയൻ ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ
കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പെരുമ്പാവൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊച്ചി ഐഎംഎയുമായി സഹകരിച്ച് മെഗാ രക്തദാന ക്യാമ്പ് നടത്തി. 50 പേർ രക്തം ദാനംചെയ്തു.
ജില്ലാ സെക്രട്ടറി എം പി ഉദയൻ ഉദ്ഘാടനം ചെയ്തു. കനിവ് ഡയറക്ടർ ഡോ. എസ് വിനീത് അധ്യക്ഷനായി. ഡോ. മുഹമ്മദ് ഷെഫീഖ് ക്യാമ്പയിൻ വിശദീകരിച്ചു. ഏരിയ സെക്രട്ടറി പി എം സലീം, പി പി ശ്രീകുമാർ, കുര്യൻ പോൾ, മോളി സണ്ണി, ഷിബു മാണി, ബീന കാതറിൻ തുടങ്ങിയവർ സംസാരിച്ചു.










0 comments