ad
Deshabhimani

ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം സമാപിച്ചു

ദേശീയപാത ടോൾപിരിവ് നീക്കം ഉപേക്ഷിക്കണം

ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്‌ സമാപനം കുറിച്ച്‌ പടുപ്പിൽ നടന്ന പ്രകടനം

ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്‌ സമാപനം കുറിച്ച്‌ പടുപ്പിൽ നടന്ന പ്രകടനം

avatar
സ്വന്തം ലേഖകൻ

Published on Jun 22, 2026, 02:00 AM | 1 min read

പടുപ്പ്‌

ജില്ലയിൽ ദേശീയപാത നിർമാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാനുള്ള അധികൃതരുടെ നീക്കം ഉപേക്ഷിക്കണമെന്ന്‌ ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പണി പൂർത്തിയാക്കാതെ ജനങ്ങളിൽനിന്ന്‌ പണം ‍ഇ‍ൗടാക്കാനുള്ള ശ്രമമാണ്‌ ദേശീയപാത അതോറിറ്റി അധികൃതർ നടത്തുന്നത്‌. ദേശീയപാതയിൽ പലഭാഗത്തും ഇനി പ്രവൃത്തി ബാക്കിയുണ്ട്. സുഗമമായ യാത്രയ്‌ക്കായുള്ള സൗകര്യം ഉറപ്പുവരുത്താൻ സർവീസ് റോഡ് ഉൾപ്പെടെയുള്ള അടിയന്തര ആവശ്യങ്ങൾപോലും സാധ്യമാക്കിയില്ല. ഇ‍ൗ സാഹചര്യത്തിൽ ജനങ്ങളെ കൊള്ളയടിക്കുന്ന അനാവശ്യ തീരുമാനത്തിൽനിന്ന് ബന്ധപ്പെട്ടവർ പിൻമാറണം. നാടിന്റെ സമഗ്ര പുരോഗതിക്ക് ഗതിവേഗം പകരുന്ന വികസനപ്രവർത്തനങ്ങളാണ്‌ പ്രതിസന്ധികളെ അതിജീവിച്ച് മുൻ എൽഡിഎഫ്‌ സർക്കാർ ഏറ്റെടുത്തത്‌. നിർമാണ കമ്പനിയും ദേശീയപാത അതോറിറ്റിയും നാടിന്റെ പ്രത്യേകതയും ഭൂമിശാസ്ത്ര സാഹചര്യങ്ങളും കണക്കിലെടുക്കാതെ നിർമാണപ്രവർത്തനം നടത്തിപ്പോഴാണ്‌ പല ദുരന്തങ്ങളും സംഭവിച്ചത്‌. സർവീസ് റോഡുകളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകളുമുണ്ടായി. ഓരോഘട്ടത്തിലും നിർമാണപ്രവൃത്തിയുടെ പുരോഗതിയും ജനങ്ങൾ പാലിക്കേണ്ട ജാഗ്രതയും വിശദീകരിക്കാനും ദേശീയപാത അതോറിറ്റി അധികൃതരും നിർമാണ കമ്പനികളും തയ്യാറാവാത്തത് പ്രതിഷേധാർഹമാണെന്നും ഇത്‌ തിരുത്തണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷാ ക്രമക്കേടുകൾ പരിഹരിക്കുക, എൻടിഎ പിരിച്ചുവിട്ട്‌ വിദ്യാർഥികളുടെ അവകാശം സംരക്ഷിക്കുക, രാജ്യത്തെ പ്രവേശന പരീക്ഷകൾ വികേന്ദ്രീകരിക്കുക, നവകേരള നിർമിതിക്ക്‌ തുടർച്ച ഉണ്ടാക്കുക, ഇന്ധന വിലവർധന നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു.​ രണ്ടു ദിവസങ്ങളിലായി പടുപ്പ്‌ പാരഡൈസ്‌ ഓഡിറ്റോറിയത്തിലെ രക്തസാക്ഷി പുഷ്‌പൻ നഗറിൽ നടന്ന സമ്മേളനം സമാപിച്ചു. പൊതുചർച്ചയ്ക്ക് കേന്ദ്ര കമ്മിറ്റി അംഗം എം വിജിനും പ്രവർത്തന റിപ്പേർട്ടിന്മേൽ ജില്ലാ സെക്രട്ടറി രജീഷ്‌ വെള്ളാട്ടും മറുപടി പറഞ്ഞു. പി ശിവപ്രസാദ്‌ ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംഘാടക സമിതിക്കുവേണ്ടി കെ എൻ രാജൻ നന്ദി പറഞ്ഞു. ഭാസ്കര കുമ്പള നഗറിൽ നടന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ എം വി രതീഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ ഷാലു മാത്യു, കെ സബീഷ്, ജില്ലാ ട്രഷറർ കെ ആർ അനിഷേധ്യ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ആൽബിൻ മാത്യു സ്വാഗതംപറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home