ബോംബ് ഭീഷണി: ടെൽ അവീവ് - വിയന്ന ഓസ്ട്രിയൻ എയർലൈൻസ് വിമാനം അടിയന്തരമായി ബൾഗേറിയയിൽ ഇറക്കി

ടെൽ അവീവ്: ഓസ്ട്രിയൻ എയർലൈൻസ് വിമാനത്തിന് നേരെ ബോംബ് ഭീഷണി. ടെൽ അവീവിൽ നിന്ന് വിയന്നയിലേക്ക് പോവുകയായിരുന്ന ഓസ്ട്രിയൻ എയർലൈൻസ് വിമാനത്തിന് ബോംബ് ഭീഷണിയുണ്ടായതിനെ തുടർന്ന്, വിമാനം ബൾഗേറിയയിൽ അടിയന്തരമായി ഇറക്കി. ഞായറാഴ്ചയായിരുന്നു സംഭവം.
റൊമാനിയയുടെ വ്യോമാതിർത്തിക്ക് സമീപമെത്തിയപ്പോഴാണ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതെന്നും, തുടർന്ന് സോഫിയയിൽ അടിയന്തര ലാൻഡിംഗിന് ജീവനക്കാർ തീരുമാനിക്കുകയായിരുന്നുവെന്നും ബൾഗേറിയൻ ഗതാഗത മന്ത്രാലയം അറിയിച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി ബൾഗേറിയൻ വ്യോമസേന മിഗ്-29 യുദ്ധവിമാനം വിമാനത്തിന് അകമ്പടിയായി അയച്ചിരുന്നു.
എയർബസ് എ320 വിമാനത്തിൽ 51 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. സുരക്ഷിതമായി സോഫിയയിൽ ഇറങ്ങിയതിന് പിന്നാലെ വിമാനത്തിൽ വിശദമായ സുരക്ഷാ പരിശോധന നടത്തി. യാത്രക്കാരെ എത്രയും പെട്ടെന്ന് മറ്റ് വിമാനങ്ങളിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.








0 comments