Deshabhimani

ജീവിച്ചിരിക്കുന്നവർ മരണപ്പെട്ട ലിസ്റ്റിൽ; പതിറ്റാണ്ടുകളായി താമസിക്കുന്നവരും പുറത്ത്, ഡൽഹി വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ

sir voters exclude
വെബ് ഡെസ്ക്

Published on Oct 19, 2026, 06:53 AM | 1 min read

ന്യൂഡൽഹി: രാജ്യത്ത് എസ് ഐ ആറുമായി ബന്ധപ്പെട്ട് കൂടുതൽ ക്രമക്കേടുകൾ പുറത്ത്. ഡൽഹിയിലെ ഓഖ്ല മണ്ഡലത്തിലെ രണ്ട് പോളിങ് ബൂത്തുകളിൽ നടത്തിയ പബ്ലിക് ഓഡിറ്റിൽ, വോട്ടർ പട്ടികയിൽ നിന്ന് നൂറിലധികം പേരുടെ പേരുകൾ തെറ്റായി ഒഴിവാക്കിയതായി കണ്ടെത്തൽ. കാണാതായവർ, സ്ഥലം മാറിയവർ, മരിച്ചവർ (എഎസ്ഡിഡി) എന്നീ വിഭാഗങ്ങളിലായാണ് ഇവരുടെ പേരുകൾ തെറ്റായി ഒഴിവാക്കിയിരിക്കുന്നത്.


ഞായറാഴ്ച ബാത്‌ല ഹൗസ് പ്രദേശത്ത് 'ജൻ സുൻവായ്' (പൊതുജന പരാതി പരിഹാര സംവിധാനം) സംഘടിപ്പിച്ചിരുന്നു. ജൻ സരോകാർ, മസ്ദൂർ കിസാൻ ശക്തി സംഘടൻ , വോട്ടർ അധികാർ മഞ്ച്, നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ തുടങ്ങിയ സിവിൽ സൊസൈറ്റി സംഘടനകളുടെ നേതൃത്വത്തിലാണ് ഈ പരിപാടി നടത്തിയത്.


എസ്‌ഐആർ വിവരശേഖരണത്തിന് ശേഷം ഓഖ്ല മണ്ഡലത്തിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഏകദേശം 1.6 ലക്ഷത്തോളം പേരുകൾ എഎസ്ഡിഡി പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഏറ്റവും കൂടുതൽ പേരുകൾ ഒഴിവാക്കപ്പെട്ട മണ്ഡലങ്ങളിൽ ഒന്നാണിത്. പതിറ്റാണ്ടുകളായി ഒരേ വിലാസത്തിൽ താമസിക്കുന്ന പല പ്രമുഖരുടെയും പേരുകൾ ഇത്തരത്തിൽ ഒഴിവാക്കപ്പെട്ടിട്ടുണ്ട്.


ജാമിഅ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ റിട്ടയേർഡ് പ്രൊഫസർ ഫൈയാസ് അഹമ്മദ്, ഭാര്യ അഞ്ജും ആരാ എന്നിവരുൾപ്പെടെയുള്ളവർ പട്ടികയിൽ തങ്ങളുടെ പേരുകൾ ഇല്ലാത്തതിനാൽ പരാതിയുമായി എത്തിയിരുന്നു. പലരും തങ്ങളുടെ ബൂത്ത് ലെവൽ ഓഫീസർമാരെക്കുറിച്ചോ ഇലക്ഷൻ കമ്മീഷൻ നടത്തുന്ന പ്രത്യേക ക്യാമ്പുകളെക്കുറിച്ചോ അറിവില്ലാത്തവരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.


ഒക്ടോബർ 30 വരെ ലഭിക്കുന്ന ഫോം 6 അപേക്ഷകൾ പരിശോധിച്ച് ഡിസംബർ 4ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. തെറ്റായി ഒഴിവാക്കപ്പെട്ട വോട്ടർമാർ പുതിയ വോട്ടർമാരായി വീണ്ടും അപേക്ഷ സമർപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്ന് സംഘാടകർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home