ആർട്ടിസാൻസ് യൂണിയൻ സമ്മേളനം

ആർട്ടിസാൻസ് യൂണിയൻ ചാല ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു
ചാല
ആർട്ടിസാൻസ് യൂണിയൻ (സിഐടിയു) ചാല ഏരിയ സമ്മേളനം ആർട്ടിസാൻസ് യൂണിയൻ ജില്ലാ സെക്രട്ടറി ചെറ്റച്ചൽ സഹദേവൻ ഉദ്ഘാടനം ചെയ്തു. ജി ശിവദാസൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ബി ബാബു, സിപിഐ എം ചാല ഏരിയ സെക്രട്ടറി എസ് ജയിൽകുമാർ, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ സുന്ദരംപിള്ള, എസ് എ സുന്ദർ, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സാബു, പി ജി രാജേന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് പി രാജപ്പൻ, ജില്ലാ കമ്മിറ്റി അംഗം എസ് അജിത്കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജി ശിവദാസൻ (പ്രസിഡന്റ്), എം മണികണ്ഠൻ (സെക്രട്ടറി), ആർ രാജേഷ് (ട്രഷറർ).








0 comments