കെഎസ്‌ആർടിഇഎ ജില്ലാ കൺവെൻഷൻ
തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നിർമാണം ഉടൻ ആരംഭിക്കണം

തൃശൂർ
എൽഡിഎഫ് സർക്കാർ നവ കേരള സദസ്സിൽ നിന്ന് 7 കോടി രൂപയും എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് രണ്ടരക്കോടി രൂപയും അനുവദിച്ചിട്ടുള്ള തൃശൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നിർമാണം ഉടൻ ആരംഭിക്കണമെന്ന് കെഎസ്‌ആർടിഇഎ (സിഐടിയു) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. സിഐടിയു കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം പി കെ ഷാജൻ ഉദ്ഘാടനം ചെയ്തു. ടി എസ് മഞ്ജുഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പ്രബിൻ പ്രഭാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. കോൺഫറേഷൻ സംസ്ഥാന സെക്രട്ടറി പി കെ പുഷ്പാകരൻ, ഇ ജി ബിജു, കെ സി ശിവാനന്ദൻ, ആർ ഹരിദാസ്, വി എം വിനുമോൻ എന്നിവർ സംസാരിച്ചു.










0 comments