ad
Deshabhimani

print edition രാഷ്‌ട്രീയ റെയ്‌ഡിനെ 
രാഷ്‌ട്രീയമായി നേരിടും: എം വി ഗോവിന്ദൻ

M V Govindan Press Meet
വെബ് ഡെസ്ക്

Published on Aug 20, 2026, 01:30 AM | 1 min read

തിരുവനന്തപുരം: പാർടി സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ്‌ റിയാസിലേക്ക്‌ അന്വേഷണം എത്തിക്കാനാണ്‌ കേന്ദ്ര ഏജൻസിയായ ഇഡിയുടെ ശ്രമമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തികച്ചും രാഷ്‌ട്രീയമായ ഇ‍ൗ നീക്കത്തെ രാഷ്‌ട്രീയമായിത്തന്നെ നേരിടും. അതിൽ വിട്ടുവീഴ്‌ചയില്ല.


മുഹമ്മദ്‌ റിയാസുമായി പരിചയമുണ്ട്‌ എന്ന പേരിൽ കോഴിക്കോട്ട്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി നിഖിലിന്റേതുൾപ്പെടെ ഒമ്പതുപേരുടെ വീടുകളിലാണ്‌ കഴിഞ്ഞദിവസം റെയ്‌ഡ്‌ നടത്തിയത്‌. പാർടി നേതാക്കൾക്കും അനുഭാവികൾക്കും നേരെയുള്ള കടന്നാക്രമണത്തിന്റെ ഭാഗമാണിത്‌. നേതാക്കളെ ആക്രമിച്ച്‌ പാർടിയെ തകർക്കാനാകുമോ എന്നാണ്‌ നോട്ടം.


രാഷ്‌ട്രീയപ്രേരിതമാണ്‌ റെയ്‌ഡ്‌ എന്ന്‌ വ്യക്തം. ബിജെപിയുടെ വെട്ടിപ്പും കൊള്ളയും ദിവസവും പുറത്തുവരുമ്പോൾ ഇഡി അവിടേക്കൊന്നും പോകുന്നില്ല. ഇതിൽനിന്നുതന്നെ ഇഡിയുടെ ലക്ഷ്യമെന്താണ്‌ എന്ന്‌ വ്യക്തമാണെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home