ad
Deshabhimani

9 ദിവസം 7140 രോഗികൾ

ജില്ല പനിക്കിടക്കയിൽ

ജില്ല പനിക്കിടക്കയിൽ
avatar
സ്വന്തം ലേഖകൻ

Published on Jun 11, 2026, 12:37 AM | 1 min read

തൃശൂർ

മഴക്കാലം ആരംഭിച്ചത്തോടെ ജില്ലയിൽ പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. ജൂണിൽ ഇതുവരെ 7140 പേരാണ്‌ പനി ബാധിച്ചു ചികിത്സ തേടിയത്‌. ഇതിൽ 36 പേർക്ക്‌ വിദഗ്‌ധ ചികിത്സ ആവശ്യമായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ എലിപ്പനി, ഡെങ്കി എന്നിവയും റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. 15 പേർക്ക്‌ ഇൻഫ്ലുവൻസയും ബാധിച്ചു. ഒന്പത്‌ പേർ എലിപ്പനിയുടെ ലക്ഷണങ്ങളുമായി ചികിത്സ തേടി. ഇതിൽ മൂന്നു പേർക്ക്‌ രോഗം സ്ഥിരീകരിക്കുകയും ചെയ്‌തു. മഴക്കാലത്തിനു മുന്നോടിയായി ചെയ്യേണ്ട ശുചീകരണ പ്രവർത്തനങ്ങളിലുണ്ടായ പാളിച്ചയാണ്‌ രോഗം പടരാൻ വഴിയൊരുക്കിയത്‌. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മേയിൽ നടക്കേണ്ട മുൻകരുതൽ നടപടികൾ കാര്യക്ഷമമാകാതെയിരുന്നതും ജില്ലയെ രോഗത്തിന്റെ പിടിയിലാക്കി. കോർപറേഷൻ മേഖലയിലാണ്‌ കൂടുതൽ പേർക്ക്‌ രോഗബാധ. മഴക്കാല പൂർവ ശുചീകരണം കൃത്യമായി നടത്താൻ കോർപറേഷൻ ഭരണസമിതി തയ്യാറാകാതെയിരുന്നത്‌ നഗരത്തിൽ രോഗം പടരാൻ വഴിയൊരുക്കി. പല ഡിവിഷനുകളിലേക്കും ശുചീകരണത്തിനുള്ള പണംപോലും നൽകിയത്‌ മെയ്‌ അവസാനത്തിലാണ്‌. ​ഡെങ്കിപ്പനി കൂടുതൽ കോർപറേഷനിൽ ജില്ലയിൽ ഡെങ്കിപ്പനി വ്യാപകമായി പടരുകയാണ്‌. ഒന്പത്‌ ദിവസത്തിനിടയിൽ 186 പേരാണ്‌ രോഗ ലക്ഷണവുമായി ചികിത്സ തേടിയത്‌. 67പേർക്ക്‌ ഇതുവരെ രോഗം സ്ഥിരീകരിക്കുകയും ചെയ്‌തു. ഇതിൽ 30 രോഗികളും കോർപറേഷൻ പരിധിയിലാണ്‌. കോർപറേഷനോട്‌ ചേർന്ന്‌ കിടക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലും ഡെങ്കിപ്പനി റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. കോർപറേഷൻ–30, പാണഞ്ചേരി–7, പുത്തൂർ– 5, നടത്തറ– 4, അടാട്ട്‌, കോലഴി, വേല്ലൂർ, പൊയ്യ– 2 വീതം. പാറളം, നെൻമണിക്കര, താന്ന്യം, തൃക്കൂർ, മേലൂർ, പാഞ്ഞാൾ, അരിന്പൂർ, ചേർപ്പ്‌, മുല്ലശേരി, എരുമപ്പെട്ടി, കൊടുങ്ങല്ലൂർ, നാട്ടിക – ഒന്ന്‌ വീതം പേർക്കുമാണ്‌ രോഗം റിപ്പോർട്ട്‌ ചെയ്‌തത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home