ad
Deshabhimani

കേരള സർവകലാശാലയിലെ പൊലീസ്‌ നരനായാട്ട്‌

അലയടിച്ച്‌ പ്രതിഷേധം

എസ്എഫ്ഐ ജില്ലാ കമ്മിറ്റി നടത്തിയ സിറ്റി പൊലീസ്‌ കമീഷണർ ഓഫീസ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു
വെബ് ഡെസ്ക്

Published on Sep 02, 2026, 12:41 AM | 1 min read

തൃശൂർ

കേരള സർവകലാശാലയിലേക്ക്‌ എസ്എഫ്ഐ നടത്തിയ മാർച്ചിനുനേരെ നടന്ന പൊലീസ് നരനായാട്ടിൽ വിദ്യാർഥി പ്രതിഷേധം അണപൊട്ടി. എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സിറ്റി പൊലീസ്‌ കമീഷണർ ഓഫീസിലേക്ക്‌ നടത്തിയ മാർച്ചിനുനേരെ പൊലീസ്‌ നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. ജില്ലാ സെക്രട്ടറി ടി അഭിജിത്ത്‌ മാർച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ അനസ്‌ ജോസഫ്‌ അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി എസ്‌ ആദിത്യ, നവ്യ കൃഷ്‌ണ, ജില്ലാ ജോയിന്റ്‌ സെക്രട്ടറിയമാരായ ആൽവിൻ ഷാജി, വൈസ്‌ പ്രസിഡന്റുമാരായ പി എ അശ്വിൻ, ടി എം കാർത്തിജ്‌ എന്നിവർ സംസാരിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ആര്യ പ്രസാദ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വൈഷ്ണവി ഷാജി ഉൾപ്പെടെ വനിതാ പ്രവർത്തകർക്കുനേരെയുണ്ടായ പുരുഷ പൊലീസിന്റെ ആക്രമണത്തിൽ പ്രതിഷേധിച്ചാണ്‌ എസ്‌എഫ്‌ഐ പ്രവർത്തകർ മാർച്ച്‌ നടത്തിയത്‌. പൊലീസിന്റെ ആക്രമണത്തിൽ എസ്‌എഫ്‌ഐ പ്രവർത്തകർക്ക്‌ ഗുരുതര പരിക്കേറ്റിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home