ad
Deshabhimani

കപ്പടിച്ച്‌ "അഗളി സ്‌ക്വാഡ്‌'

ജില്ലാ പൊലീസ് ഗെയിംസ് ആൻഡ് അത്‌ലറ്റിക് മീറ്റിൽ വനിതകളുടെ വടംവലി മത്സരത്തിൽ ആലത്തൂർ സബ് ഡിവിഷനും പാലക്കാട് സബ് ഡിവിഷനും 
തമ്മിലുള്ള മത്സരം. പാലക്കാട് സബ് ഡിവിഷൻ വിജയിച്ചു

ജില്ലാ പൊലീസ് ഗെയിംസ് ആൻഡ് അത്‌ലറ്റിക് മീറ്റിൽ വനിതകളുടെ വടംവലി മത്സരത്തിൽ ആലത്തൂർ സബ് ഡിവിഷനും പാലക്കാട് സബ് ഡിവിഷനും 
തമ്മിലുള്ള മത്സരം. പാലക്കാട് സബ് ഡിവിഷൻ വിജയിച്ചു

വെബ് ഡെസ്ക്

Published on Sep 02, 2026, 01:14 AM | 1 min read

പാലക്കാട്‌

ജില്ലാ പൊലീസ്‌ ഗെയിംസ്‌ ആൻഡ്‌ അത്‌ലറ്റിക്‌ മീറ്റിൽ അഗളി സബ്‌ ഡിവിഷൻ ചാമ്പ്യൻമാർ. 178 പോയിന്റുകളുമായാണ്‌ നേട്ടം. 156 പോയിന്റുകൾ നേടിയ പാലക്കാട്‌ സബ്‌ ഡിവിഷൻ രണ്ടും 84 പോയിന്റുകൾ നേടിയ ജില്ലാ ഹെഡ്‌ ക്വാർട്ടേഴ്‌സ്‌ സബ്‌ ഡിവിഷൻ മൂന്നും സ്ഥാനത്തെത്തി. പുരുഷ വിഭാഗത്തിൽ അഗളി സബ്‌ ഡിവിഷനിലെ സിപിഒമാരായ സി സുധീഷ്‌, ഒ ജി അജിത്ത്‌, എസ്‌ സുഭാഷ്‌, ഹെഡ്‌ ക്വാട്ടേഴ്‌സ്‌ സബ്‌ ഡിവിഷനിലെ പി എം നിജിത്ത്‌, വനിതാ വിഭാഗത്തിൽ ജില്ലാ പൊലീസ്‌ ഓഫീസിലെ സിപിഒ എസ്‌ സ‍ൗമ്യ, പാലക്കാട്‌ സബ്‌ ഡിവിഷനിലെ സിപിഒ എം സുനിത, 50 വയസ്സിന്‌ മുകളിലുള്ളവരുടെ വിഭാഗത്തിൽ മണ്ണാർക്കാട്‌ സബ്‌ഡിവിഷനിലെ എസ്‌ഐ മുഹമ്മദ്‌ അലി എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി. മാർച്ച്‌പാസ്റ്റിൽ പാലക്കാട്‌ സബ്‌ ഡിവിഷനാണ്‌ ചാമ്പ്യൻമാർ. പാലക്കാട്‌ ഗവ. മെഡിക്കൽ കോളേജ്‌ ഗ്ര‍ൗണ്ടിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വൈറ്ററൻസ്‌ വിഭാഗം ഉൾപ്പെടെ 26 ഇനങ്ങളിൽ 350 മത്സരാർഥികളാണ്‌ മാറ്റുരച്ചത്‌. വിജയികൾക്ക്‌ തൃശൂർ റേഞ്ച്‌ ഡിഐജി ടി നാരായണൻ സമ്മാനം നൽകി. ജില്ലാ പൊലീസ്‌ മേധാവി അബ്ദുൾ റാഷി മുഖ്യാതിഥിയായി. അഡീഷണൽ എസ്‍പി സന്തോഷ്‌കുമാർ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‍പി എം സന്തോഷ്‌കുമാർ, ഡിസിആർബി ഡിവൈഎസ്‍പി വിശ്വംഭരൻ, സി ബ്രാഞ്ച് ഡിവൈഎസ്‍പി പി കെ രാജ്മോഹൻ, പാലക്കാട് ഡിവൈഎസ്‍പി കെ എം ബിജു, അഗളി ഡിവൈഎസ്‍പി ആർ അശോകൻ, ആലത്തൂർ ഡിവൈഎസ്‍പി ദിനരാജ്, ചിറ്റൂർ ഡിവൈഎസ്‍പി എം ശശിധരൻ, മണ്ണാർക്കാട് ഡിവൈഎസ്‍പി സി ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home