ad
Deshabhimani

റീജണൽ ഓഫീസിനുമുന്നിൽ പ്രതിഷേധം

കനറാ ബാങ്ക് റീജണൽ ഓഫീസിന്‌ മുന്നിൽ നടത്തിയ പ്രതിഷേധം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എസ് ബി രാജു  ഉദ്ഘാടനം ചെയ്യുന്നു

കനറാ ബാങ്ക് റീജണൽ ഓഫീസിന്‌ മുന്നിൽ നടത്തിയ പ്രതിഷേധം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എസ് ബി രാജു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 02, 2026, 01:19 AM | 1 min read

പാലക്കാട്

അഴിമതിയും വെട്ടിപ്പും നടത്തുന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിച്ച്‌ കനറാ ബാങ്കിന്റെ സൽപ്പേര് വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ നേതൃത്വത്തിൽ പാലക്കാട് റീജണൽ ഓഫീസിനുമുന്നിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എസ് ബി രാജു ഉദ്ഘാടനം ചെയ്തു. ബെഫി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സജി വർഗീസ് അധ്യക്ഷനായി. അഖിലേന്ത്യാ പ്രസിഡന്റ് എസ് എസ് അനിൽ, ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി ജെയിൻ കെ ജോൺ, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പി എച്ച് വിനീത എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് എ രാമദാസ് സ്വാഗതവും ജില്ലാ സെക്രട്ടറി കെ സി പ്രവീൺ നന്ദിയും പറഞ്ഞു.​



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home