ad
Deshabhimani

മുല്ലപ്പുഴ ജലോത്സവം: താണിയനും 
വടക്കുംപുറവും ജേതാക്കൾ

മുല്ലപ്പുഴ ജലോത്സവത്തില്‍ നിന്ന്
വെബ് ഡെസ്ക്

Published on Sep 02, 2026, 12:15 AM | 1 min read

ചാവക്കാട്

മുല്ലപ്പുഴ കായലിലും കാഴ്ചക്കാരുടെ മനസ്സിലും ആവേശം വിതറി കറുകമാട് മുല്ലപ്പുഴ ജലോത്സവത്തില്‍ താണിയനും വടക്കുംപുറവും ജേതാക്കളായി. ജില്ലാ പഞ്ചായത്തും കറുകമാട് കലാ സാംസ്കാരിക വേദിയും സംയുക്തമായി ഡോ. എ പി ജെ അബ്ദുൽ കലാം എവർറോളിങ്‌ ട്രോഫിക്ക്‌ വേണ്ടിയുള്ള ജലോത്സവമാണ് ആവേശകരമായത്. എ ഗ്രേഡ് വിഭാഗത്തിൽ ശ്രീമുരുക ബോട്ട് ക്ലബ്ബ് ഒരുമനയൂരിന്റെ താണിയൻ ജേതാക്കളായി. വീരസേനാപതി ബോട്ട് ക്ലബ് ഒരുമനയൂരിന്റെ ഗരുഡൻ, വടക്കൻ ബ്രദേഴ്സ് തൃശൂരിന്റെ പൊഞ്ഞനത്തമ്മയും രണ്ടും മൂന്നും സ്ഥാനം നേടി. ബി ഗ്രേഡ് വിഭാഗത്തിൽ ജലസംഘം ബോട്ട് ക്ലബ്ബ് മൂപ്പെട്ടിത്തറയുടെ വടക്കുംപുറം ജേതാക്കളായി. സെൻറൈസ് ഒരുമനയൂരിന്റെ സെന്റ്‌ ജോസഫ് നമ്പർ 2, ബി സി എൻ നടുവിൽ കരയുടെ ജിബിതട്ടകൻ രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. എൻ കെ അക്ബർ എംഎൽഎ ജല ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ജില്ല പഞ്ചായത്തംഗം ശ്രീഷ്മ ബാബുരാജ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ മേരി തോമസ് മുഖ്യാതിഥിയായി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. കെ കെ ഷിബു, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ പി എം താഹിർ, കറുകമാട് കലാസാംസ്കാരിക വേദി പ്രസിഡന്റ്‌ കെ അബ്ദുള്‍ റഹീം, എ വി ഗഫൂർ, വി അഷ്റഫ്, അമീർ നാലുമണിക്കാറ്റ്, ശിവശങ്കർ ചെറുതുരുത്തി, വി എം സാഹിദ്, വി മജീദ്‌, വി ഉമ്മർ ഹാജി, ഷെജീറ ഷാഹിർ, കെ കെ ശുഹൈബ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home