ad
Deshabhimani

നസീബിന്റെ മോട്ടോർസൈക്കിൾ ഡയറീസ്‌

പി എ നസീബ് യാത്ര ചെയ്‌ത ബൈക്കിനൊപ്പം
avatar
സി എസ്‌ സുനിൽ

Published on Jul 13, 2026, 12:19 AM | 1 min read

വാടാനപ്പള്ളി

വിവിധ രാജ്യങ്ങളിലൂടെ 70 ദിവസമെടുത്ത്‌ 30,000 കിലോമീറ്റർ താണ്ടി വാടാനപ്പള്ളിയിലെ വീട്ടുമുറ്റത്ത്‌ ബൈക്ക്‌ നിർത്തുമ്പോൾ നസീബിന്‌ ഇതൊരു സ്വപ്‌നസാഫല്യമായിരുന്നു. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന വാടാനപ്പള്ളി കുട്ടംമുഖം സ്വദേശി പി എ നസീബ് ഏറെകാലമായി ആഗ്രഹിച്ച യാത്രയാണ്‌ പൂർത്തിയാക്കിയത്‌. പന്ത്രണ്ട് രാജ്യങ്ങളുടെ സംസ്കാരവും ഭൂപ്രകൃതിയും തൊട്ടറിഞ്ഞ് 70 ദിവസം നീണ്ടയാത്രയാണ് ഞായറാഴ്ച പൂർത്തിയാക്കിയത്‌. മെയ് മൂന്നിനാണ്‌ നാൽപ്പത്തഞ്ചുകാരനായ നസീബ് ദുബായിൽ നിന്ന് യാത്രയാരംഭിച്ചത്. യുഎഇ, സൗദി അറേബ്യ, ജോർദാൻ, ഇറാഖ്‌, സിറിയ, തുർക്കിയ, ജോർജിയ, റഷ്യ, കസാക്കിസ്ഥാൻ, ചൈന, നേപ്പാൾ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലൂടെ 70 ദിവസം എടുത്താണ് യാത്ര അവസാനിച്ചത്. പോകുന്ന ഇടങ്ങൾ കാണുകയും അവിടത്തെ സംസ്‌കാരം മനസ്സിലാക്കുന്നതിനുമായി പകൽ സമയങ്ങളിൽ മാത്രമാണ്‌ യാത്ര ചെയ്‌തിരുന്നത്‌. ഒരു രാജ്യത്ത്‌ ശരാശരി 5–7 ദിവസമെടുത്താണ്‌ യാത്ര ചെയ്‌തത്‌. ചൈനയിൽ മാത്രം 18 ദിവസം സഞ്ചരിച്ചു. സിറിയയിലും ചൈനയിലുമടക്കം സഞ്ചരിച്ച രാജ്യങ്ങളിലൊക്കെ ഏറെ സ്‌നേഹത്തോടെയുള്ള സ്വീകരണമാണ്‌ ലഭിച്ചതെന്ന്‌ നസീബ് പറഞ്ഞു. പലയിടത്തും ഭക്ഷണം നൽകിയാണ്‌ സ്‌നേഹം പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഏതാനും വർഷങ്ങൾക്ക് മുന്പ്‌ ബൈക്കിൽ ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ യാത്ര ചെയ്തിരുന്നു. ചെറുപ്പം മുതൽ ബൈക്ക് യാത്ര ഏറെ ഇഷ്ടപ്പെടുന്ന നസീബിന്റെ ഏറ്റവും വലിയ ആഗ്രഹമാണ്‌ എല്ലാ രാജ്യങ്ങളും കാണണമെന്നത്‌. യൂറോപ്യൻ രാജ്യങ്ങളിലൂടെയുള്ള യാത്രയാണ്‌ അടുത്ത ലക്ഷ്യം. പുതിയ വീട്ടിൽ അഹമ്മദ് ഹാജിയുടെയും സഫിയയുടെയും മകനായ നസീബ് ദുബായിൽ ഇന്റീരിയൽ ഡിസൈനറാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home