ചികിത്സയ്ക്കായി മണിക്കൂറുകൾ കാത്തിരിപ്പ്
ദുരവസ്ഥയ്ക്ക് പരിഹാരമില്ലാതെ നെയ്യാറ്റിൻകര ജനറൽ ആശുപത്രി

നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ദുരവസ്ഥയ്ക്ക് പരിഹാരമില്ലെന്ന് വ്യാപക പരാതി. രോഗികൾക്ക് ചികിത്സ ലഭിക്കാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവരുന്നു. ഡോക്ടമാർ ഇല്ലാത്തതാണ് പ്രധാന കാരണം. ആശുപത്രിയിലെ പല ഡോക്ടർമാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നവരാണെന്നും ആക്ഷേപം. ദിവസവും രണ്ടായിരത്തിലധികം രോഗികൾ എത്തുന്ന ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ നിരവധിപ്പേർക്ക് മടങ്ങേണ്ടിവരുന്നു. ആകെയുള്ളത് സ്പെഷ്യലിസ്റ്റുകളടക്കം 40 ഡോക്ടർമാർ. ആഴ്ചയിലൊരിക്കലുള്ള അവധിയും മറ്റും കഴിഞ്ഞാൽ ഇരുപത്തഞ്ചോളം ഡോക്ടർമാരാണ് ദിവസനേ ഡ്യൂട്ടിക്കുണ്ടാകാറ്. നഴ്‌സുമാർ 120. ചില രോഗികളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്നതൊഴിച്ചാൽ മറ്റ് ചികിത്സ വിരളമാണ്. 436 കിടക്കകളുണ്ടെങ്കിലും കഷ്ടിച്ച് ഇരുനൂറിൽത്താഴെ രോഗികളെ കിടത്തി ചികിത്സിക്കാനേ സൗകര്യമുള്ളൂ. ആശുപത്രി ജീവനക്കാരുടെ പെരുമാറ്റം പലപ്പോഴും രോഗികളെ ദുരിതത്തിലാക്കുന്നതായും നാട്ടുകാർ പറയുന്നു.











0 comments