ad
Deshabhimani

ഒരേസമയം ചുവപ്പും പച്ചയും വല്ലാത്തൊരു സിഗ്‌നൽ

ടെക്‌നോപാർക്ക് തമ്പുരാൻമുക്ക് ജങ്‌ഷനിലെ ട്രാഫിക് സിഗ്‌നലിലെ ചുവപ്പും പച്ചയും ഒരുമിച്ച് കത്തുന്നു

ടെക്‌നോപാർക്ക് തമ്പുരാൻമുക്ക് ജങ്‌ഷനിലെ ട്രാഫിക് സിഗ്‌നലിലെ ചുവപ്പും പച്ചയും ഒരുമിച്ച് കത്തുന്നു

വെബ് ഡെസ്ക്

Published on Jul 13, 2026, 01:35 AM | 1 min read

കഴക്കൂട്ടം ​

ടെക്‌നോപാർക്ക് ഫെയ്സ് മൂന്നിനുമുന്നിലുള്ള ഹൈവേ ജങ്‌ഷനിൽ ട്രാഫിക് സിഗ്‌നലിൽ ചുവപ്പും പച്ചയും ഒരുമിച്ച് കത്തുന്നത്‌ യാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നു. ഒരാഴ്ചയായി പകലും രാത്രിയും തമ്പുരാൻമുക്ക് ജങ്‌ഷനിലെ ചാക്ക ഭാഗത്തുനിന്ന്‌ കഴക്കൂട്ടത്തേക്ക് വരുന്ന വൺവേ സൈഡിലെ ട്രാഫിക് സിഗ്‌നലാണ്‌ തകരാറിലായത്‌. കഴക്കൂട്ടം, വെഞ്ഞാറമൂട്, പത്തനംതിട്ട, കൊല്ലം ഭാഗത്തേക്ക് പോകുന്നവർക്ക്‌ കടുത്ത ആശയക്കുഴപ്പമാണ്‌ ഉണ്ടാകുന്നത്‌. ഇടത്‌, വലത്‌ സൈഡുകളിൽനിന്ന്‌ വാഹനങ്ങൾ കൂട്ടമായി വരുന്നത് അപകടവും വർധിപ്പിക്കുന്നു. കേബിളുകൾ തകരാറിലാണെങ്കിലും കൺട്രോൾ ബോർഡിലെ ഷോർട്ട് സർക്യൂട്ടിനെ തുടർന്നും ലൈറ്റുകൾ ഒരുമിച്ച് കത്തും. ട്രാഫിക് സിഗ്‌നൽ ലൈറ്റുകളുടെ തകരാറ്‌ അടിയന്തരമായി പരിഹരിക്കണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home