ഡൽഹി വിദ്യാർഥി പ്രക്ഷോഭത്തിന് എഫ്എസ്ഇടിഒയുടെ ഐക്യദാർഢ്യം

തൃശൂർ
ഡൽഹിയിൽ വിദ്യാർഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അധ്യാപകരും നഗരത്തിൽ പ്രകടനം നടത്തി. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാജൻ ഇ ഗ്നേഷ്യസ് അധ്യക്ഷനായി. എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി ജി കൃഷ്ണകുമാർ, കെജിഒഎ ജില്ലാ സെക്രട്ടറി ഡോ. കെ ആർ രാജീവ്, കെജിഎൻഎ സംസ്ഥാന കമ്മിറ്റി അംഗം അബിൻരാജ്, പിഎസ്‌സിഇയു സംസ്ഥാന കമ്മിറ്റി അംഗം പി എ ലിജോ എന്നിവർ സംസാരിച്ചു.










0 comments