മരങ്ങൾ മുറിച്ചുമാറ്റാൻ തീരുമാനം

ചാലക്കുടി
റെയിൽവേ സ്റ്റേഷൻ റോഡിൽ അപകടകരമായ നിലയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ തീരുമാനം. നഗരസഭ ഓഫീസ് മുതൽ കാർമൽ സ്‌കൂൾ വരെയുള്ള റോഡരികിലെ മരങ്ങളാണ് മുറിച്ചുമാറ്റുന്നത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാണ് മരങ്ങൾ. നഗരസഭ ഓഫീസ്, സർക്കാർ ഹൈസ്‌കൂൾ, കലാഭവൻ മണി പാർക്ക്, ഗവ. ഐടിഐ, പൊതുമരാമത്ത് വകുപ്പ് മെക്കാനിക്കൽ വിഭാഗം തുടങ്ങിയ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന വളപ്പിലെ കാലപ്പഴക്കം വന്ന മരങ്ങളാണ് മുറിച്ചുമാറ്റുന്നത്. നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടികൾ വേഗത്തിലായത്. മഴ മാറുന്നതനുസരിച്ച് മരങ്ങൾ മുറിച്ചുമാറ്റുന്ന നടപടി ആരംഭിക്കുമന്ന് നഗരസഭ ചെയർപേഴ്സൺ ആലിസ് ഷിബു അറിയിച്ചു.











0 comments