ad
Deshabhimani

അർബുദബാധിതർക്കായി 
മുടി മുറിച്ചുനൽകി 
കുഞ്ഞുമറിയം മാതൃകയായി

mariyam

അർബുദബാധിതർക്കായി മുടി മുറിച്ചുനൽകിയ യുകെജി വിദ്യാർഥി 
മറിയം അന്ന നിഥിനെ പിടിഎയുടെ നേതൃത്വത്തിൽ അനുമോദിക്കുന്നു

വെബ് ഡെസ്ക്

Published on Jul 13, 2026, 01:06 AM | 1 min read

അങ്കമാലി


അർബുദബാധിതർക്കായി മുടി മുറിച്ചുനൽകി കുഞ്ഞുമറിയം നന്മയുടെ പ്രതീകമായി. അങ്കമാലി ജോളി നഴ്സറി സ്‌കൂളിലെ യുകെജി വിദ്യാർഥിനി മറിയം അന്ന നിഥിനെ പിടിഎയുടെ നേതൃത്വത്തിൽ സ്‌കൂളിൽ ചേർന്ന യോഗത്തിൽ അനുമോദിച്ചു.


ചെറിയ വാപ്പാലശേരി അരീയ്ക്കൽ വീട്ടിൽ നിഥിന്റെയും -അനുവിന്റെയും മകളാണ്‌ മറിയം. 48 സെന്റീമീറ്റർ നീളമുള്ള മുടിയാണ്‌ മറിയം മുറിച്ചുനൽകിയത്‌. എറണാകുളം- അങ്കമാലി അതിരൂപത സഹൃദയ വെൽഫെയർ ഡയറക്ടർ ഫാ. ആന്റണി പുതിയാപ്പറമ്പിൽ സ്നേഹോപഹാരം നൽകി. പ്രധാനാധ്യാപിക സിസ്റ്റർ ജെസ്മി കുട്ടിക്ക്‌ സമ്മാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home