പ്രിന്റിൻസ്റ്റന്റുമായി യുവാക്കൾ
സ്വകാര്യതയിൽ വിട്ടുവീഴ്ചയില്ല

പ്രിന്റർ കിയോസ‍്കുമായി അജി ഫ്രാന്‍സിസ്, രഞ്ജിത് സുകുമാരന്‍, അമല്‍നാഥ് റാം എന്നിവര്‍
കൊല്ലങ്കോട്
കാത്തിരിപ്പോ, കൈമാറപ്പെടുമെന്ന പേടിയോ ഇല്ലാതെ ഇനി അനായാസം പ്രിന്റെടുക്കാം. നെന്മാറ സ്വദേശികളും യുവ എന്‍ജിനിയർമാരുമായ അജി ഫ്രാന്‍സിസ്, രഞ്ജിത് സുകുമാരന്‍, അമല്‍നാഥ് റാം എന്നിവരാണ് ‘പ്രിന്റിൻസ്റ്റന്റ് ’ എന്ന സംരംഭത്തിന് പിന്നിൽ. പ്രിന്റർ കിയോസ്‌കില്‍ സ്ഥാപിച്ച ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തശേഷം പ്രിന്റ് എടുക്കാനുള്ള തുക നൽകണം. ഇതോടെ മൊബൈലില്‍ ഒരു വണ്‍ ടൈം പാസ്‌വേഡ് ലഭിക്കും. ഈ പാസ്‌വേഡ് പ്രിന്റര്‍ കിയോസ്‌കില്‍ അടിച്ചുകൊടുത്താല്‍ പ്രിന്റ് ലഭിക്കും. പ്രിന്റ് എടുക്കുന്നതോടെ രേഖ ഡിലീറ്റാകും. കളർ, ബ്ലാക്ക് ആൻഡ് വൈറ്റ് പ്രിന്റും ലഭിക്കും. രേഖകൾ ദുരുപയോഗം ചെയ്യപ്പെടുന്ന സാധ്യതയാണ് ഇതിലൂടെ മറികടക്കാൻ കഴിയുന്നതെന്നാണ് സംരംഭകർ പറയുന്നത്. മൂന്നുപേരും ചേര്‍ന്ന് ‘ഇന്‍സ്റ്റന്റ് ബുക്ക്’ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയും തുടങ്ങിയിട്ടുണ്ട്.










0 comments