ad
Deshabhimani

സിപിഐ എം മുതിർന്ന നേതാവ്‌ ആർ ഡി പ്രഭാകരൻ അന്തരിച്ചു

R D Prabakaran
വെബ് ഡെസ്ക്

Published on Jul 13, 2026, 01:09 AM | 1 min read

പാലക്കാട്‌

സിപിഐ എം മുതിർന്ന നേതാവ്‌ പടിഞ്ഞാറെ യാക്കര മുറിക്കാവ്‌ എ കെ ജി നഗർ ഷൈല നിവാസിൽ ആർ ഡി പ്രഭാകരൻ (87) അന്തരിച്ചു. പാലക്കാട്‌ ഏരിയ കമ്മിറ്റി അംഗം, പാലക്കാട്‌ ട‍ൗൺ ലോക്കൽ സെക്രട്ടറി, പാലക്കാട്‌ കോ‐ഓപ്പറേറ്റീവ്‌ അർബൻ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌. നിലവിൽ മുറിക്കാവ്‌ ബ്രാഞ്ച്‌ അംഗമാണ്‌. 1956 ഏപ്രിൽ 19 മുതൽ 29വരെ പാലക്കാട്ട്‌ നടന്ന സിപിഐ എം നാലാം പാർടി കോൺഗ്രസിൽ റെഡ്‌ വളന്റിയറായിരുന്നു. സുൽത്താൻപേട്ടയിൽ ‘ഷൈല’ വാച്ചുകട നടത്തുകയായിരുന്നു. നടനും സംവിധായകനും രചിതാവുമായി 300ലേറെ നാടകങ്ങളുടെ ഭാഗമായിട്ടുണ്ട്‌. സംസ്‌കാരം തിങ്കൾ രാവിലെ ഒന്പതിന്‌ ചന്ദ്രനഗർ വൈദ്യുതി ശ്‌മശാനത്തിൽ. ഭാര്യ: പരേതയായ സുന്ദരി. മക്കൾ: ഷീല, ഷൈല, സത്യൻ, സതീഷ്(കേരള ബാങ്ക് മാനേജർ, കഞ്ചിക്കോട്‌), പരേതനായ സുധീർ. മരുമക്കൾ: ഷൺമുഖൻ, അനിൽകുമാർ, വിനിത, സ്മിത, സിന്ധു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home