ad
Deshabhimani

ദേശീയ മൂട്ട് കോർട്ട് മത്സരം സമാപിച്ചു

moot court

ചൂണ്ടി ഭാരതമാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് സംഘടിപ്പിച്ച മൂട്ട് കോർട്ട് മത്സരത്തിൽ ഒന്നാംസ്ഥാനം ലഭിച്ച അംബേദ്കർ ലോ യൂണിവേഴ്സിറ്റി ടീമിന് ജസ്റ്റിസ് എം എ അബ്ദുൽ ഹക്കീം ട്രോഫി സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Jul 13, 2026, 01:09 AM | 1 min read

ആലുവ


ചൂണ്ടി ഭാരതമാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് സംഘടിപ്പിച്ച ദേശീയ മൂട്ട്‌ കോർട്ട്‌ മത്സരം സമാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 32 ടീമുകൾ പങ്കെടുത്തു. തമിഴ്നാട് ഡോ. അംബേദ്കർ ലോ യൂണിവേഴ്സിറ്റി ടീമിലെ എൻ ഇ തമിൽ ഇനിയൻ, സായ് വെങ്കിട്ട് എന്നിവർ ഒന്നാംസ്ഥാനം കരസ്ഥമാക്കി.


ട്രോഫിയും പ്രശസ്തിപത്രവും 50,000 രൂപയുമാണ്‌ സമ്മാനം. പ്രശസ്തിപത്രവും 40,000 രൂപയും അടങ്ങുന്ന രണ്ടാംസ്ഥാനം ബംഗളൂരു ക്രൈസ്റ്റ് അക്കാദമിയിലെ ഡോൺ സിയോൺ, ഗീതാഞ്ജലി സുർജിത് ടീമിനാണ്. മികച്ച സ്പീക്കറും ഗവേഷകനുമായി എൻ ഇ തമിൽ ഇനിയനെ തെരഞ്ഞെടുത്തു. മികച്ച മെമ്മോറിയൽ പുരസ്‌കാരം കളമശേരി നുവാൽസ് ടീം കരസ്ഥമാക്കി.


സമാപനസമ്മേളനം ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എം എ അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷനായി. കോളേജ് ഡയറക്ടർ ഫാ. ഡോ. ജോഷി പുതുവ, അസിസ്റ്റന്റ്‌ ഡയറക്ടർ ഫാ. ടോണി മാണിക്കത്താൻ, പ്രിൻസിപ്പൽ ഡോ. മോഹൻ ആർ ബൊല്ല എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home