ad
Deshabhimani

നഗരത്തിൽ തുണിക്കടയിൽ മോഷണം

സ്വരാജ്‌ റൗണ്ടിൽ പ്രസ്‌ക്ലബ്‌ കെട്ടിടത്തിലെ മോഷണം നടന്ന സ്‌റ്റൈലെക്‌സ്‌ 
ക്ലോത്തിങ് സെന്ററിൽ പൊലീസ്‌ പരിശോധിക്കുന്നു
വെബ് ഡെസ്ക്

Published on Jul 13, 2026, 12:18 AM | 1 min read

തൃശൂർ

സ്വരാജ് റൗണ്ടിലെ പ്രസ്‌ക്ലബ്‌ കെട്ടിടത്തിന്റെ താഴത്തെനിലയിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന തുണിക്കടയിൽ മോഷണം. സ്‌റ്റൈലെക്സ് ക്ലോത്തിങ്‌ സെന്ററിലാണ് ഷട്ടർ പൊളിച്ച് മോഷണം നടന്നത്. മേശയിലുണ്ടായിരുന്ന ആയിരം രൂപ കവർന്നു. സമീപത്തുണ്ടായിരുന്ന ലാപ്ടോപ് നഷ്‌ടപ്പെട്ടിട്ടില്ല. ഞായറാഴ്ച രാവിലെ കട തുറക്കാനെത്തിയ ജീവനക്കാർ കടയുടെ ഷട്ടർ പൊളിച്ച നിലയിൽ കണ്ടതിനേ തുടർന്ന് തൃശൂർ ടൗൺ ഈസ്റ്റ് പൊലീസിൽ അറിയിക്കുകയായിരുന്നു. വസ്ത്രവ്യാപാര സ്ഥാപനം പ്രവർത്തനമാരംഭിച്ചിട്ട് ഏതാനും ആഴ്ചകളേ ആയിട്ടുള്ളൂ. കടയിൽ സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home