"സുലേഖ'യിൽ ക്രമീകരണമില്ല; പദ്ധതി പരിഷ്‌കരണം അവതാളത്തിൽ

തിരുവനന്തപുരം
തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി പരിഷ്‌കരിക്കാൻ സമയം നീട്ടിയ സർക്കാർ ‘സുലേഖ ’ സോഫ്‌റ്റ്‌വയറിൽ ആവശ്യമായ ക്രമീകരണം വരുത്തിയില്ല. ഇതേ തുടർന്ന് പദ്ധതി പരിഷ്‌കരിക്കാനാകാതെ തദ്ദേശസ്ഥാപനങ്ങൾ. 2026–27 സാന്പത്തിക വർഷത്തെ വാർഷിക പദ്ധതി സ്‌പിൽഓവർ പ്രോജക്‌ടുകൾ കൂടി ഉൾപ്പെടുത്തി പരിഷ്‌കരിക്കാൻ ജൂലൈ 31വരെയാണ് സമയം നീട്ടിയത്. ഉത്തരവിറങ്ങി ഒരാഴ്‌ചയായിട്ടും സോഫ്‌റ്റ്‌വെയറിൽ മാറ്റം വന്നിട്ടില്ല. ഓരോ തദ്ദേശസ്ഥാപനത്തിന്റെയും ഫണ്ട് സോ-ഫ്‌റ്റ്‌വെയറുമായി ബന്ധിതമാണ്. സ്‌പിൽ ഓവർ തുക എങ്ങനെ കണക്കാക്കണമെന്നുള്ള കാര്യങ്ങളിലെ അവ്യക്തതയാണ് ‘സുലേഖ’ സോഫ്‌റ്റ്‌വെയറിൽ ക്രമീകരണം വരുത്തുന്നതിന് തടസ്സം. കാരിഓവർ തുകയുടെ പരിധി 20ശതമാനമാകുമിത്. എന്നാൽ ഇത് ചെലവഴിച്ചതിന്റെ 20ശതമാനമാണോ മൊത്തം അനുവദിച്ച തുകയുടെ 20ശതമാനം ആണോ എന്നത് നിശ്‌ചയിക്കണം. ഇത്തരം കാര്യങ്ങളിൽ സർക്കാരിന് ആവശ്യമായ നിർദേശങ്ങൾ നൽകുന്ന സ്‌റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പ് (എസ്‌ആർജി) നിലവിലില്ലാത്തതും തിരിച്ചടിയായി. പുതിയ സർക്കാർ വന്നതോടെ നേരത്തെയുള്ളവർ രാജിവച്ചിരുന്നു. എന്നാൽ ഇതുവരെ എസ്‌ആർജി പുനഃസംഘടിപ്പിച്ചിട്ടില്ല.











0 comments