ad
Deshabhimani

ബിഎസ്എൻഎൽ കോ–ഓർഡിനേഷൻ ധർണയ്ക്ക് തുടക്കം

ബിഎസ്‌എൻഎൽ ജിഎം ഓഫീസിന്  മുന്നിൽ ജീവനക്കാരും പെൻഷൻകാരും നടത്തുന്ന ത്രിദിന ധർണ സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾ ഖാദർ ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 23, 2026, 12:41 AM | 1 min read

തൃശൂർ ​

ബിഎസ്എൻഎൽ ജീവനക്കാരുടെയും, പെൻഷൻകാരുടെയും കോ– -ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി ത്രിദിന ധർണ തൃശൂർ ബിഎസ്എൻഎൽ ജനറൽ മാനേജർ ഓഫീസ് പരിസരത്ത് ആരംഭിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. എഐബിഡിപിഎ ജില്ലാ സെ ക്രട്ടറി കെ കൃഷ്ണൻകുട്ടി അധ്യക്ഷനായി. ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കരാർ നടപ്പാക്കുക, പെൻഷൻ പരിഷ്‌കരണം നടത്തുക, പെർഷൻ വാലിഡേഷൻ നിയമം പിൻവലിക്കുക, കരാർ തൊഴിലാളികൾക്ക് മിനിമം വേതനം നടപ്പാക്കുക, ബിഎസ്എൻഎൽ സർവീസ് കാര്യക്ഷമമാക്കുക എന്നീ ആ വശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. ധർണ വ്യാഴാഴ്ച തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ടി നരേന്ദ്രനും, വെള്ളിയാഴ്ച സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഡേവീസും ഉദ്ഘാടനം ചെയ്യും. ജൂലായ് 27ന് ട്വിറ്റർ കാമ്പെയിനും, ആഗസ്‌ത്‌ ഏഴിന് പാർലമെന്റ്‌ മാർച്ചും നടത്തും. ​ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി കെ ആർ കൃഷ്ണദാസ്, എ എസ് രാജൻ, ലൂസി ഐസക്, പി ആർ ശങ്കരനാരായണൻ, പി ജി വാസുദേവൻ, കെ രതീഷ്, എ പി അബിദ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home