കാലടി പാലത്തിലെ ഗതാഗതക്കുരുക്ക്: കൈവരിയിൽ സ്വയം ബന്ധിച്ച് സമരം

കാലടി പാലത്തിൽ കയർ കൊണ്ട് ബന്ധിച്ച് ഒറ്റയാൾ സമരം ചെയ്യുന്ന മൂവാറ്റുപുഴ സ്വദേശി എം ജെ ഷാജി
കാലടി
കാലടി പാലത്തിൽ രണ്ട് മാസമായി തുടരുന്ന ഗതാഗതക്കുരുക്കിന് പരിഹാരം ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളി സമരത്തിൽ. പാലത്തിന്റെ കൈവരിയിൽ കയറുകൊണ്ട് ബന്ധിച്ചാണ് മൂവാറ്റുപുഴ സ്വദേശി എം ജെ ഷാജി സമരം ചെയ്തത്. ബുധൻ രാവിലെയാണ് സമരം തുടങ്ങിയത്.
രണ്ടുമാസമായി പാലത്തിലെ ഗതാഗതക്കുരുക്കിൽ വാഹനങ്ങളും ജനങ്ങളും അതീവ ദുരിതം അനുഭവിച്ചുവരികയായിരുന്നു. ബസുടമകൾ പാലത്തിൽ ശയനസമരവും നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.










0 comments