കതിർ പുരസ്‌കാരം തുളസീദാസ് കോട്ടപ്പടിക്ക്

ഗുരുവായൂര്‍
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മൊഴി പബ്ലിക്കേഷന്റെ അഞ്ചാമത് കതിർ പുരസ്‌കാരം ഗുരുവായൂര്‍ സ്വദേശി തുളസീദാസ് കോട്ടപ്പടിക്ക്. "നീലക്കണ്ണുകളുള്ള പാവക്കുട്ടി" എന്ന ചെറുകഥാ സമാഹാരമാണ് പുരസ്കാരത്തിന് അർഹമായതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എഴുത്തുകാരുടെ നല്ല സൃഷ്ടികൾ കണ്ടെത്തി നൽകി വരുന്നതാണ് മൊഴി പബ്ലിക്കേഷൻ ഏർപ്പെടുത്തിയ കതിർപുരസ്‌കാരം. ഡോ. ശ്രീകുമാർ തുഞ്ചൻപറമ്പ് ചെയർമാനായുള്ള അവാർഡ് നിര്‍ണയ കമ്മിറ്റിയാണ് പുരസ്‌കാരത്തിന് പുസ്തകം തെരഞ്ഞെടുത്തത്. ആഗസ്‌ത് അവസാനത്തിൽ നടക്കുന്ന പുരസ്കാര വിതരണ ചടങ്ങിൽ പ്രത്യേകം തയ്യാറാക്കിയ ശിൽപ്പവും പ്രശംസാ പത്രവും പൊന്നാടയും സമർപ്പിക്കും. ഗുരുവായൂർ കൃഷ്ണൻകുട്ടി, ബാബു കാരാട്, അബ്‌ദുൾ ഖാദർ കൈനിക്കര, ജബ്ബാർ മതിലകം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.










0 comments