ad
Deshabhimani

നഗരസഭ കൗൺസിലർമാരുടെ
രാപകൽ സമരം തുടരുന്നു

ശിവാലയ കമ്പനിക്കെതിരെ കൊടുങ്ങല്ലൂർ നഗരസഭ എൽഡിഎഫ് കൗൺസിലർമാർ നടത്തുന്ന രാപകൽ സമരം
വെബ് ഡെസ്ക്

Published on Jun 22, 2026, 12:38 AM | 1 min read

കൊടുങ്ങല്ലൂർ

ശിവാലയ, ഓറിയന്റൽ കമ്പനികൾക്കെതിരെ എൽഡിഎഫ് നഗരസഭ കൗൺസിലർമാർ നടത്തുന്ന രാപകൽ സമരം തുടരുന്നു. ശിവാലയ , ഓറിയൻറൽ കമ്പനികൾ ടെണ്ടർ ചെയ്ത് കരാർ എടുത്ത കൊടുങ്ങല്ലൂർ നഗരസഭ റോഡുകളുടെ നിർമാണം ഉടൻ ആരംഭിക്കണമെന്നാവശ്യപെട്ടാണ് സമ. കഴിഞ്ഞ 17 നാണ് പുല്ലറ്റ് പാലത്തിന് സമീപം ജനപ്രതിനിധികളുടെ സമരം ആരംഭിച്ചത്. സമരത്തിന് ഐക്യദാർഢ്യവുമായി ദേശീയ പാതയുടെ നിർമാണ പ്രവർത്തനം എൽഡിഎഫിന്റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ശീയ പാത നിർമാണത്തിനായി പുഴയിൽ നിന്ന് ഡ്രഡ്ജ് ചെയ്തെടുത്ത മണൽ വലിയ വാഹനങ്ങളിൽ നിർമാണ സ്ഥലത്തേക്ക് കൊണ്ടുപോയപ്പോഴാണ് റോഡുകൾ തകർന്നത്. ഇവ നന്നാക്കി നൽകാമെന്ന് കമ്പനികൾ നഗരസഭക്ക് രേഖാമൂലം ഉറപ്പുനൽകിയിരുന്നു. റോഡ് പണി ആരംഭിക്കുന്നത് വരെ സമരം ശക്തമായി തുടരുമെന്ന് നഗരസഭ ചെയർപേഴ്സൺ ഹണി പീതാംബരൻ പറഞ്ഞു . എൽഡിഎഫ് നേതാക്കളായ പി കെ ചന്ദ്രശേഖരൻ, കെ ജി ശിവാനന്ദൻ , വി ആർ സുനിൽകുമാർ, പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ്‌ ടി കെ രാജു എന്നിവർ സമരപ്പന്തലിലെത്തി അഭിവാദ്യം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home