ad
Deshabhimani

പ്ലസ്‌വൺ: 1095 പേര്‍ക്ക് കൂടി അലോട്ട്മെന്റ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 22, 2026, 01:26 AM | 1 min read

ആലപ്പുഴ

പ്ലസ്‌വൺ പ്രവേശനത്തിന്‌ രണ്ടാം അലോട്ട്‌മെന്റ്‌ പട്ടിക പ്രസിദ്ധീകരിച്ചു. 1095 പേര്‍ക്കാണ് പുതുതായി അലോട്ട്മെന്റ് ലഭിച്ചത്. 1113 പേര്‍ക്ക് ഉയര്‍ന്ന ഓപ്‍ഷൻ ലഭിച്ചു. രണ്ട് അലോട്ട്മെന്റിലായി 13,223 പേര്‍ക്കാണ് സീറ്റ് ലഭിച്ചത്. 3810 ഒഴിവുണ്ട്. തിങ്കൾ രാവിലെ 10 മുതൽ ചൊവ്വ വൈകിട്ട്‌ അഞ്ചുവരെ പ്രവേശനം നേടാം. 29ന്‌ പ്രവേശനം സാധ്യമാകുന്ന തരത്തിൽ മൂന്നാം അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിക്കും. ജ‍ൂലൈ ആറിന്‌ ക്ലാസുകൾ ആരംഭിക്കും. സ്‍പോര്‍ട്‍സ് ക്വോട്ടയിൽ 508 സീറ്റിൽ 219 എണ്ണം ഒഴിഞ്ഞുകിടക്കുന്നു. മോഡൽ റെസിഡന്‍ഷ്യൽ സ്‌കൂളിൽ 39 സീറ്റിൽ അഞ്ച് ഒഴിവുണ്ട്. ജില്ലയിൽ 13,627 പേരാണ് ആദ്യഘട്ട അലോട്ട്മെന്റിൽ ഉള്‍പ്പെട്ടത്. ഇതിൽ 7526 വിദ്യാർഥികൾ സ്ഥിരപ്രവേശനവും 4602 പേര്‍ താൽക്കാലിക പ്രവേശനവും നേടി. 1443 പേർ അലോട്ട്‌മെന്റ്‌ ലഭിച്ചിട്ടും പ്രവേശനം നേടിയില്ല. അപേക്ഷയിലെ അപാകം കാരണം 56‌ പേരുടെ അലോട്ട്‌മെന്റ്‌ റദ്ദായി. ഇതുപ്രകാരമുള്ള 1499 സീറ്റുകൾകൂടിയാണ് രണ്ടാം അലോട്ട്‌മെന്റിൽ പരിഗണിച്ചത്. താൽക്കാലിക പ്രവേശനം നേടിയവരെയും ആദ്യഅലോട്ട്‌മെന്റിൽ ഇടംപിടിക്കാത്തവരെയും രണ്ടാം അലോട്ട്‌മെന്റിൽ പരിഗണിച്ചു. 22,980 അപേക്ഷകരിൽ 2417 എണ്ണം മറ്റുജില്ലകളിൽനിന്നാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home