ad
Deshabhimani

കൊച്ചി–-ശ്രീലങ്ക സൈക്കിൾയാത്ര തുടങ്ങി

Cycling

ലഹരിക്കെതിരെ സന്ദേശമുയർത്തി കൊച്ചി–ശ്രീലങ്ക സൈക്കിൾയാത്ര മുഖ്യമന്ത്രി വി ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 22, 2026, 02:11 AM | 1 min read

പറവൂർ


​ലഹരിക്കെതിരെ സന്ദേശവുമായി കൊച്ചിയിൽനിന്ന് ശ്രീലങ്കയിലേക്കുള്ള മൂവർസംഘത്തിന്റെ സൈക്കിൾയാത്ര പറവൂരിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഫ്ലാഗ്‌ഓഫ് ചെയ്തു. പെരുമ്പടന്ന കൊച്ചുപറമ്പ് കെ ഡി ലെജു, പെരുവാരം തച്ചങ്ങാട്ട് ശ്യാംരാജ്, നെട്ടൂർ നെടുംകുഴി നിക്സൺ എന്നിവരാണ് ഞായർ പകൽ രണ്ടിന് ശ്രീലങ്കയിലേക്ക്‌ യാത്രതിരിച്ചത്.


പ്രകൃതിയെ അടുത്തറിയുക, കേരളത്തിലെ ടൂറിസം സാധ്യതകളെക്കുറിച്ച് പ്രചാരണം നടത്തുക എന്നിവയും യാത്രയുടെ ലക്ഷ്യങ്ങളാണ്. 2,200 കിലോമീറ്ററോളം ഇവർ സഞ്ചരിക്കും. ഇടുക്കി, രാജാക്കാട്, പൂപ്പാറ, ബോഡിമെട്ട്, തേനി വഴി നാഗപട്ടണത്തെത്തും. ഇവിടെനിന്ന്‌ കപ്പലിൽ ശ്രീലങ്കയിലെ കങ്കേശൻ തുറൈയിൽ എത്തിച്ചേരും. മുല്ലത്തീവ്, ജാഫ്‌ന വഴി കൊളംബോയിലെത്തി ശ്രീലങ്കയുടെ വിവിധ പ്രദേശങ്ങളിൽ യാത്രചെയ്‌ത് ജൂലൈ മൂന്നിന് കൊച്ചിയിൽ തിരിച്ചെത്തും.

ശ്യാംരാജും കെ ഡി ലെജുവും ശ്യാംരാജും പറവൂർ മുസിരിസ് സൈക്ലിസ്‌റ്റ് ക്ലബ് അംഗങ്ങളും നിക്സൻ കൊച്ചിൻ സി 3 ക്ലബ് അംഗവുമാണ്. ചടങ്ങിൽ മുസിരിസ് സൈക്ലിസ്‌റ്റ് ക്ലബ് പ്രസിഡന്റ്‌ ജാക്‌സൻ ജോസഫ് അധ്യക്ഷനായി. നഗരസഭാ അധ്യക്ഷൻ രമേഷ് ഡി കുറുപ്പ്, മുസിരിസ് ക്ലബ് സെക്രട്ടറി പി എ വർഗീസ്, കൊച്ചിൻ സി 3 ക്ലബ്ബിലെ സോൾവിൻ ടോം എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home