"എന്തിനാണ് എതിര്‍ക്കുന്നതെന്ന് മനസിലാകുന്നില്ല'
ഹരിപ്പാട് മെഡി. കോളേജ്: ജി സുധാകരനെതിരെ ചെന്നിത്തല

ആലപ്പുഴ
ഹരിപ്പാട് മെഡിക്കൽ കോളേജ-് സ്ഥാപിക്കുന്നതിനെ വിമര്‍ശിച്ച ജി സുധാകരന്‍ എംഎൽഎയ്‍ക്കെതിരെ മന്ത്രി രമേശ് ചെന്നിത്തല. ജില്ലയിൽ ഒരു മെഡിക്കൽ കോളേജുകൂടി വരുന്നതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് ചെന്നിത്തല വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളേജിനെ ദുര്‍ബലപ്പെടുത്തണമെന്ന നിലപാടില്ല. എന്നാൽ ആലപ്പുഴക്കാര്‍ക്ക് രണ്ടാമതൊരു മെഡിക്കൽ കോളേജ് കൂടി വേണ്ട എന്നുപറയുന്നതിന്റെ അര്‍ഥമെന്താണെന്ന് മനസിലാകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. നേരത്തെ ഉപേക്ഷിച്ച ഹരിപ്പാട് മെഡിക്കൽ കോളേജ് പദ്ധതി അവിടത്തെ എംഎൽഎയുടെ ഭരണസ്വാധീനം ഉപയോഗിച്ച് ബജറ്റിൽ പ്രഖ്യാപിക്കുകയായിരുന്നുവെന്നും വണ്ടാനം മെഡിക്കൽ കോളേജിനായി 14 നിര്‍ദേശം മുന്നോട്ടുവച്ചിട്ടും അംഗീകരിച്ചില്ലെന്നും സുധാകരന്‍ ചെന്നിത്തലയെ വിമര്‍ശിച്ചിരുന്നു. ഹരിപ്പാട് മെഡിക്കൽ കോളേജ് സര്‍ക്കാര്‍ ഉടമസ്ഥതയിൽത്തന്നെ ആയിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കരുവാറ്റയിൽ ഏറ്റെടുത്ത 25 ഏക്കറിലായിരിക്കും മെഡിക്കൽ കോളേജ്. തിങ്കളാഴ്‌ച മെഡിക്കൽ എഡ്യുക്കേഷന്‍ ഡയറക്‍ടര്‍ സ്ഥലം സന്ദര്‍ശിക്കും. അടുത്തവര്‍ഷം കുട്ടികളെ പഠിപ്പിക്കാനാണ് ശ്രമമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. കുത്തകകളുടെ പങ്കാളിത്തത്തോടെ പിപിപി മോഡലിൽ ഹരിപ്പാട് മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ ഉമ്മൻചാണ്ടി സര്‍ക്കാരിന്റെ തീരുമാനത്തിൽ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയതോടെ വീണ്ടും ഇതേ മാതൃകയിൽ മെഡിക്കൽ കോളേജ് കൊണ്ടുവരുന്നുവെന്ന വിമര്‍ശം ശക്തമാണ്. സൗകര്യപ്രദമായ സ്ഥലം മാവേലിക്കരയിലെ നൂറനാട് ഉണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോൾ അവിടെ മെഡിക്കൽ കോളേജ് വന്നാൽ സ്വാഗതംചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.










0 comments