നെയ്‌തലും നിഖിതയും ചാന്പ്യൻമാർ

അണ്ടർ 15 ചെസ് മത്സരത്തിൽ വിജയികളായവർ
ആലപ്പുഴ
കേരള സ്‌റ്റേറ്റ് സ്‌പോർട്സ് കൗൺസിലിന്റെ സ്‌റ്റേറ്റ് ടെക്‌നിക്കൽ കമ്മിറ്റി നടത്തിയ ജില്ലാ അണ്ടർ 15 വിഭാഗം ചെസ് സെലക്ഷൻ ടൂർണമെന്റിൽ ഓപ്പൺ വിഭാഗത്തിൽ നെയ്‌തൽ ഡി അൻസേരയും പെൺകുട്ടികളുടെ വിഭാഗത്തിൽ ആർ നിഖിതയും ജില്ലാ ചാമ്പ്യന്മാരായി. ഓപ്പൺ വിഭാഗത്തിൽ യഥാക്രമം പ്രണവ് ഉണ്ണികൃഷ്‌ണൻ, നിർമൽ ഡി അൻസേര, എസ് ശിവനാരായണൻ എന്നിവർ രണ്ടുമുതൽ നാലുവരെ സ്ഥാനങ്ങൾ നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ ഭാരതി സൂരജ്, അനഘ കൃഷ്‌ണകുമാർ, പി ദേവഭദ്ര എന്നിവർ യഥാക്രമം രണ്ടുമുതൽ നാലുവരെ സ്ഥാനങ്ങൾ നേടി. ആദ്യ നാല് സ്ഥാനക്കാർ കാസർകോട് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. വിജയികൾക്ക് കേരള ഫുട്ബോൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി വിജയകുമാർ സമ്മാനങ്ങൾ വിതരണംചെയ്‌തു. എസ്‌സിടിസി ജില്ലാ ഓർഗനൈസിങ് കമ്മിറ്റി കൺവീനർ ബിബി സെബാസ്‌റ്റ്യൻ അധ്യക്ഷനായി. ആർ ലക്ഷ്‌മി, ധീരേഷ് ആൻസേര, സി കുര്യൻ എന്നിവർ സന്നിഹിതരായി.









0 comments