ad
Deshabhimani

ബിവറേജസ് കോർപറേഷൻ സ്റ്റാഫ്‌ അസോസിയേഷൻ ജില്ലാ സമ്മേളനം

ബെവ്‌കോ– സിവിൽ സപ്ലൈസ് 
ലയനനീക്കം ഉപേക്ഷിക്കണം

കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ സ്റ്റാഫ്‌ അസോസിയേഷൻ  ജില്ലാ സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി 
യു പി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 02, 2026, 12:16 AM | 1 min read

തൃശൂർ

യുഡിഎഫ് സർക്കാരിന്റെ ധവളപത്രത്തിൽ നിർദേശിച്ചിട്ടുള്ള ബെവ്‌കോ–സിവിൽ സപ്ലൈസ് ലയനനീക്കം കെഎസ്‌ബിസിയുടെ സാമ്പത്തിക ഭദ്രത തകർക്കുമെന്നും ഇത്‌ ഉപേക്ഷിക്കണമെന്നും കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ സ്റ്റാഫ്‌ അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ സി കീർത്തി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ വിജിത്ത് പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി ശബരിനാഥ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബി രാജേഷ്, ജയപ്രകാശ്, പി എൽ ഷൈനി, ടി എസ് സുബിൻ, ടി എൻ സുധീർ, സി എൻ നരേന്ദ്രനാഥ്, കെ എസ് ശബരീഷ്, ആർ കെ സബിത, കിരൺബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി കീർത്തി (പ്രസിഡന്റ്‌), കെ വിജിത്ത് -(സെക്രട്ടറി)-, - സി ശബരിനാഥ് (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home