print edition എസ്‌എഫ്‌ഐ പ്രതിഷേധം തുടരുന്നു

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ അസമിലെ ഗുവാഹത്തിയിൽ നടത്തിയ പ്രതിഷേധത്തിൽ അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യ സംസാരിക്കുന്നു
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കുക, എൻടിഎ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളുയർത്തി എസ്‌എഫ്‌ഐ സംഘടിപ്പിക്കുന്ന രാജ്യവ്യാപക പ്രക്ഷോഭം തുടരുന്നു. തമിഴ്‌നാട്, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിൽ ബുധനാഴ്‌ച പ്രതിഷേധ പരിപാടി നടന്നു.
ജൂൺ 29 മുതൽ ജൂലൈ നാലുവരെയാണ് പ്രക്ഷോഭം. തമിഴ്‌നാട്ടിൽ ഇരുപതിടത്ത് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയിൽ ഡിവൈഎഫ്‌ഐയും പിന്തുണയുമായെത്തി.











0 comments