ലൈൻ പൊട്ടിയത് ചക്ക വീണ്
വെള്ളക്കെട്ടിൽ വീണ വെെദ്യുതിലൈനിൽനിന്ന് ഷോക്കേറ്റ് അഞ്ച് കുറുക്കന്മാർ ചത്തു

ഷോക്കേറ്റ് ചത്ത കുറുക്കൻമാർ
മുക്കം ശക്തമായ മഴയിലും കാറ്റിലും ചക്ക വീണ് കെഎസ്ഇബി ലൈൻ പൊട്ടി വെള്ളക്കെട്ടിലേക്ക് പതിച്ച് അഞ്ച് കുറുക്കന്മാർ ഷോക്കേറ്റ് ചത്തു. ബുധൻ പുലർച്ചെ വെസ്റ്റ് വെണ്ണക്കോട്ടാണ് സംഭവം. ലൈൻ പൊട്ടിവീണ വെള്ളക്കെട്ടിലിറങ്ങിയ കുറുക്കന്മാരാണ് ചത്തത്. അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ സമീപവാസിയായ റഹീസ് കെഎസ്ഇബി ഓഫീസിൽ വിവരമറിയിക്കുകയും ഉദ്യോഗസ്ഥരെത്തി പെട്ടെന്ന് ലൈൻ ഓഫാക്കുകയും ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി. കെട്ടാങ്ങൽ കെഎസ്ഇബി സെക്ഷന്റെ ഭാഗമായ ഇൗ പ്രദേശത്ത് കൂടിയാണ് വിദ്യാർഥികളടക്കമുള്ളവർ സ്ഥിരമായി നടന്നുപോകുന്നത്. ഇൗ വഴിയിലേക്കാണ് ലൈൻ പൊട്ടി വീണത്. രാത്രിയിൽ കുറുക്കന്മാരുടെ അസ്വാഭാവികമായ ശബ്ദം കേട്ടിരുന്നുവെങ്കിലും ഇൗ പ്രദേശത്ത് സാധാരണയായതിനാൽ സമീപവാസികൾ ഇത് കാര്യമാക്കിയില്ല. രാവിലെയാണ് കുറുക്കന്മാരെ ചത്തനിലയിൽ കണ്ടത്.











0 comments