Deshabhimani

ചവിട്ടി, ചവിട്ടി... സ്വപ്‌നത്തിലേക്ക്‌

Kesia Varghese

Kesia Varghese

avatar
ഷെഹിൻഷാ

Published on Oct 08, 2026, 03:11 AM | 1 min read

കൊച്ചി


മെഡലുകള്‍ വാരിക്കൂട്ടിയ മുൻ അന്താരാഷ്ട്ര സൈക്ലിങ് താരം കെസിയ വര്‍ഗീസ്, പരിശീലനരംഗത്തും അപൂര്‍വനേട്ടം സ്വന്തമാക്കി മുന്നേറുന്നു. സ്വിറ്റ്‌സർലൻഡിലെ ഐഗിളിലുള്ള ഇന്റർനാഷണൽ സൈക്ലിങ് ഫെഡറേഷന്റെ ആസ്ഥാനത്ത് നടന്ന പ്രഥമ വനിതാ എലൈറ്റ് കോച്ചിങ് കോഴ്‌സ് (ലെവൽ 3) വിജയകരമായി പൂർത്തിയാക്കിയാണ് ഇടുക്കി സ്വദേശിയായ കെസിയ രാജ്യത്തിന്റെ അഭിമാനമായത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പ്രശസ്തമായ ‘ഒളിമ്പിക് സോളിഡാരിറ്റി സ്‌കോളർഷിപ്' വഴിയാണ് കെസിയ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.


ലോകമെമ്പാടുമുള്ള 12 വനിതാ പരിശീലകർക്ക് മാത്രമാണ് കോഴ്‌സിലേക്ക് പ്രവേശനം ലഭിച്ചത്. മൂന്നാഴ്ച നീണ്ടുനിന്ന പരിശീലനത്തില്‍നിന്ന് പുതിയ താരങ്ങളെ വാര്‍ത്തെടുക്കാനുള്ള ദൗത്യവുമായാണ് കെസിയയുടെ നാട്ടിലേക്കുള്ള വരവ്. തമ്മനം ഗാന്ധിജയന്തി റോഡില്‍ ഭര്‍ത്താവ് റോണി കോരയ്‌ക്കൊപ്പമാണ് താമസം. അഡ്വക്കറ്റ് ജനറൽ ഓഫീസിലെ അസിസ്റ്റന്റ് കൂടിയാണ് കെസിയ. പി എം വര്‍ഗീസിന്റെയും സൂസമ്മയുടെയും മകളാണ്‌.


​പരിശീലന അനുഭവം?


ഇന്ത്യയില്‍നിന്ന് ഒരാളായി പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ അഭിമാനം. 22 ദിവസം നീണ്ടുനിന്ന പരിശീലനത്തില്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ലോകോത്തര പരിശീലനരീതികളും തന്ത്രങ്ങളും ഉപയോഗിച്ച് ഇന്ത്യൻ താരങ്ങളെ അന്താരാഷ്ട്ര വേദികളിൽ വിജയത്തിലെത്തിക്കാന്‍ പ്രയത്നിക്കുകയാണ് ലക്ഷ്യം.


​സൈക്ലിങ്ങിലേക്ക് 
കുട്ടികള്‍ വരുന്നുണ്ടോ?


പുതിയ കുട്ടികളുടെ വരവ് കുറവാണ്. ഒന്നാമത്തെ കാരണം സാമ്പത്തിക പ്രതിസന്ധിയും ചെലവുമാണ്. കുട്ടികള്‍ക്ക് അവബോധവും ആവശ്യത്തിന് സാമ്പത്തിക സഹായവും നല്‍കേണ്ടതായിട്ടുണ്ട്. നീരജ് ചോപ്ര താരമായപ്പോള്‍ ജാവലിന്‍ മേഖലയിലേക്ക് ഒരുപാട് കുട്ടികള്‍ ആകര്‍ഷിക്കപ്പെട്ടിരുന്നു. അതുപോലെ സൈക്ലിങ്ങിലും പ്രചോദനമായി ഒരാള്‍ മുന്നില്‍ വന്നാല്‍, കുട്ടികള്‍ കടന്നുവരും.


ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം

ഇന്ത്യന്‍ ടീമിന്റെ അസിസ്റ്റന്റ് പരിശീലകയായി ക്ഷണം ലഭിച്ചിട്ടുണ്ട്. 2028 ഒളിമ്പിക്സ് ലക്ഷ്യമാക്കിയാണ് പരിശീലനം. 25 കുട്ടികളാണ് ക്യാമ്പിലുള്ളത്. വരുന്ന മത്സരങ്ങളില്‍ കുട്ടികളെ വിജയത്തില്‍ എത്തിക്കുന്നതിന് ആത്മാര്‍ഥമായി പ്രവര്‍ത്തിക്കും. 2032ഓടെ ഒളിമ്പിക്സ് സ്വപ്നം യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home