print edition ഫ്രാൻസിന് എംബാപ്പെ വേഗം

ലോകകപ്പ് ഫുട്‌ബോളിൽ സ്വീഡനെതിരെ ഇരട്ട ഗോൾ നേടിയ ഫ്രഞ്ച് ക്യാപ്‌റ്റൻ കിലിയൻ എംബാപ്പെയെ (വലത്ത്) സഹതാരം മൈക്കേൽ ഒലീസെ അഭിനന്ദിക്കുന്നു
ന്യൂജേഴ്സി: തകർപ്പൻ പ്രകടനത്തോടെ ഫ്രാൻസ് ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ. സ്വീഡനെ നോക്കൗട്ടിൽ മൂന്ന് ഗോളിന് തോൽപ്പിച്ചാണ് മുന്നേറ്റം. ഇരട്ടഗോളടിച്ച കിലിയൻ എംബാപ്പെ ഒരിക്കൽക്കൂടി തിളങ്ങി. മറ്റൊന്ന് യുവതാരം ബ്രാഡ്‌ലി ബർകോളയാണ് നേടിയത്. ഞായറാഴ്ച നടക്കുന്ന പ്രീ ക്വാർട്ടറിൽ പരാഗ്വായ് ആണ് മുൻ ചാന്പ്യൻമാരുടെ എതിരാളി.
പിന്നിട്ടുനിന്നശേഷം കോംഗോയെ 2–1ന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് പ്രീ ക്വാർട്ടർ ഉറപ്പിച്ചു. ക്യാപ്റ്റൻ ഹാരി കെയ്ൻ പതിനൊന്ന് മിനിറ്റിനിടെ രണ്ട് ഗോളടിച്ച് ഇംഗ്ലണ്ടിനെ കെെപിടിച്ചുയർത്തി. തിങ്കളാഴ്ച നടക്കുന്ന പ്രീ ക്വാർട്ടറിൽ മെക്-സിക്കോയെ നേരിടും.
ഇക്വഡോറിനെ രണ്ട് ഗോളിന് തോൽപ്പിച്ചാണ് ആതിഥേയരായ മെക്‌സിക്കോ കയറിയത്. എംബാപ്പെ ഉൾപ്പെട്ട മുന്നേറ്റ നിരയുടെ മിന്നുന്ന പ്രകടനം ഫ്രാൻസിനെ നയിച്ചു. എംബാപ്പെയ്‌ക്ക് ഇൗ ലോകകപ്പിൽ ആറ് ഗോളായി. ഗോൾവേട്ടക്കാരിൽ അർജന്റീന ക്യാപ്‌റ്റൻ ലയണൽ മെസിക്കൊപ്പമെത്തി. ലോകകപ്പിലെ ആകെ ഗോൾ നേട്ടം 18.
ഇക്വഡോറിനെതിരെ ജൂലിയൻ ക്വിനോനസും റൗൾ ഹിമിനെസും മെക്‌സിക്കോയ്‌ക്കായി ലക്ഷ്യം കണ്ടു.










0 comments