ad
Deshabhimani

 മരുന്ന്‌ മാറിനൽകിയ രോഗി മരിച്ച സംഭവം

നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് നടത്തിയ മാർച്ച്

ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് നടത്തിയ മാർച്ച്

വെബ് ഡെസ്ക്

Published on Jul 02, 2026, 02:05 AM | 1 min read

നാദാപുരം നാദാപുരം താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രോഗി മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ മാർച്ച്‌ നടത്തി. നാദാപുരം ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിക്ക് മുന്നിലേക്ക് ഡിവൈഎഫ്ഐ സംഘടിപ്പിച്ച മാർച്ച്‌ ജില്ലാ ജോ. സെക്രട്ടറി പി രാഹുൽരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ സി അഷിൽ അധ്യക്ഷനായി. എം ശരത്ത്, കെ ലിജിന, പി പി ഷഹറാസ്, പി അഭിനന്ദ് എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ സെക്രട്ടറി എ കെ ബിജിത്ത് സ്വാഗതവും എൻ കെ മിഥുൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home